വയലാര്‍ അവാര്‍ഡ് കെ.ആര്‍.മീരയ്ക്ക്

വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാരം കെ.ആര്‍. മീരയ്ക്ക്. ആരാച്ചാര്‍ എന്ന നോവലിനാണ് പുരസ്‌കാരം. 25000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അവാര്‍ഡിന് അര്‍ഹമായ നോവലിന് നേരത്തെ ഓടക്കുഴല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
2009ല്‍ ആവേ മരിയ എന്ന ചെറുകഥയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നിരവധി സീരിയലുകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. ദേശീയ അവാര്‍ഡ് നേടി ഒരേ കടല്‍ എന്ന ചലച്ചിത്രത്തിന്റെ സഹതിരക്കഥാകൃത്തായിരുന്നു മീര. ലളിതാംബിക സാഹിത്യ പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം, അങ്കണം അവാര്‍ഡ് എന്നിവയടക്കം നിരവധി പുരസ്‌കാരങ്ങള്‍ കെ.ആര്‍. മീരയെത്തേടി എത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















