Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

താങ്കളുടെ വീട്ടില്‍ എത്ര വേലക്കാരികളുണ്ട് ? അമ്മമാര്‍ മാത്രം പാചകം ചെയ്താല്‍ മതിയോ? അച്ഛന്‍മാര്‍ക്കുമില്ലേ ഉത്തരവാദിത്വം? മമ്മൂട്ടിക്കും പണി കിട്ടി

12 OCTOBER 2014 08:04 PM IST
മലയാളി വാര്‍ത്ത.

കേരളത്തിലെ പ്രായമായ സെലിബ്രിറ്റികള്‍ക്ക് സ്ത്രീകളോട് എന്താണ് ഇത്ര വിരോധമെന്നാണ് പലരുടേയും ചോദ്യം. യേശുദാസിന്റെ ജീന്‍സ് വിവാദത്തിന് പിന്നാലെയാണ് മമ്മൂട്ടിയും രംഗത്തെത്തിയത്.

സ്വന്തം കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ സമയമില്ലാത്തവര്‍ അമ്മമാരാകാന്‍ ശ്രമിക്കരുതെന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ആഹാര സാധനങ്ങള്‍ അവര്‍ക്ക് നല്‍കുന്നതിലൂടെ കൊടും ക്രൂരതയാണ് മാതാപിതാക്കള്‍ കാണിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ക്യാന്‍സര്‍ ചികിത്സ സൗജന്യമാക്കുന്ന സുകൃതം പദ്ധതിയിലാണ് മമ്മൂട്ടിയുടെ ഈ അഭിപ്രായ പ്രകടനം.
മമ്മൂട്ടിയുടെ പ്രതികരണത്തിനെതിരെ വലിയൊരു സമൂഹം രംഗത്തെത്തിയിരിക്കുകയാണ്. കുട്ടികളുടെ കാര്യത്തില്‍ അച്ഛന്‍മാര്‍ക്കും അമ്മമാര്‍ക്കും തുല്യ ഉത്തരവാദിത്വമുണ്ട്. അമ്മമാര്‍ മാത്രം കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്ത് അടുക്കളയില്‍ കഴിയുക എന്നത് പഴയ സങ്കല്‍പം മാത്രമാണ്. ഇപ്പോള്‍ പുരുഷന്മാരോടൊപ്പം സ്ത്രീകളും തുല്യത അനുഭവിക്കുന്ന ഈ സമൂഹത്തില്‍ മമ്മൂട്ടി നടത്തിയ ഈ അഭിപ്രായ പ്രകടനം എന്തിനെന്ന് പലര്‍ക്കും മനസിലാകുന്നില്ല.

സ്വന്തം കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ സമയമില്ലാത്തവര്‍ അമ്മയാകാന്‍ശ്രമിക്കരുത്

ജീന്‍സ് മാറ്റി ഇങ്ങനെ സാരി ഉടുത്താലും മതി....പറയുന്നത് മറ്റാരുമല്ല ഗാനഗന്ധര്‍വന്‍ യേശുദാസ് \"\"

മമ്മൂട്ടിയെപ്പോലെ അറിവും ലോക പരിചയവുമുള്ളയാള്‍ സ്ത്രീകള്‍ക്കെതിരെ ഇങ്ങനെ പ്രസ്ഥാവന നടത്താന്‍ പാടില്ലായിരുന്നു. ഇന്ന് പുരുഷനോടൊപ്പം എല്ലാകാര്യത്തിലും ഒരു താങ്ങായി സ്ത്രീയുമുണ്ട്. പുരുഷന്മാരേക്കാള്‍ വരുമാനമുണ്ടാക്കി കൂടുബത്തിന് താങ്ങും തണലുമാകുന്ന സ്ത്രീകള്‍ സര്‍വ സാധാരണമാണ്. പകല്‍ മുഴുവന്‍ ഒരു പോലെ പണിയെടുത്ത് വീട്ടില്‍ ഒരുമിച്ചെത്തുന്ന അച്ഛനമ്മമാരില്‍ അച്ഛന്‍ മാത്രം ടിവിയും കണ്ട് കറങ്ങി നടന്നാല്‍ മതിയോ? പകലത്തെ ഔദ്യോഗിക ജോലിക്ക് പുറമേ വീട്ടിലെ സര്‍വമാന ജോലികളും അമ്മമാര്‍ തന്നെ ചെയ്യണമെന്നാണോ സോഷ്യലിസ്റ്റായ മമ്മൂട്ടി പറയുന്നത്. അവരെ മാത്രം പാര്‍ശ്വവല്‍ക്കരിക്കേണ്ടതിന്റെ കാര്യമെന്താണ്. കുട്ടികള്‍ക്ക് വിഷമില്ലാത്ത നല്ല ഭക്ഷണം നല്‍കുന്നതില്‍ അച്ഛനും പൂര്‍ണ ഉത്തരവാദിത്വമുണ്ട്. അച്ഛന്‍ പാചകം ചെയ്താലും നല്ല ഭക്ഷണം കുട്ടിക്ക് കൊടുക്കാന്‍ പറ്റും. 

സ്ത്രീ സമൂഹത്തെ മൊത്തത്തില്‍ അടിച്ചാഷേപിക്കുന്ന ഈ പ്രസ്താവന മമ്മൂട്ടി പിന്‍വലിക്കണമെന്നാണ് പലരുടേയും ആവശ്യം. മമ്മൂട്ടി ഇത്രയും സങ്കുചിതമായി ചിന്തിക്കരുതായിരുന്നു. സ്ത്രീകളോടുള്ള മമ്മൂട്ടിയുടെ കാഴ്ചപ്പാടാണ് ഇത് സൂചിപ്പിക്കുന്നത്. സ്വന്തം കുട്ടിക്ക് ഭക്ഷണം പാചകം ചെയ്യാന്‍ സമയമില്ലാത്തവര്‍ അച്ഛന്‍മാരാകാന്‍ ശ്രമിക്കരുത് എന്ന് മമ്മൂട്ടി എന്ത് കൊണ്ട് പറയുന്നില്ല. 
യേശുദാസം മമ്മൂട്ടിയും പറയുന്നത് കൂട്ടി വായിച്ചാല്‍ എല്ലാമാകും. ജീന്‍സിടാതെ വല്ല അടുക്കളയുടെ പിന്നാമ്പുറത്തും കുട്ടികളെ തീറ്റിപ്പോറ്റിയാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമോ? 

ഇതില്‍ ഒരാളുടെ ചോദ്യത്തിന് മമ്മൂട്ടിയുടെ കമന്റിനുള്ള എല്ലാ ഉത്തരവും കിട്ടും.

താങ്കളുടെ വീട്ടില്‍ എത്ര വേലക്കാരികളുണ്ട് ?\"\"

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 minutes ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (11 minutes ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (39 minutes ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (54 minutes ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (1 hour ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (2 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (2 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (2 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (2 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (3 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (5 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (5 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (6 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (6 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (6 hours ago)

Malayali Vartha Recommends