നഷ്ടം ആ കുടുംബത്തിനു മാത്രം... സുരക്ഷാ പാളീച്ച ചര്‍ച്ചയായ ലുലു മാളിലെ എസ്‌കലേറ്ററില്‍ നിന്ന് താഴെ വീണ് ഒന്നര വയസുകാരി മരിച്ചു

കൊച്ചി ഇടപ്പള്ളിയിലെ ലുലു മാളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ പലതവണ വാര്‍ത്തയായതാണ്. എന്നാല്‍ ജീവനക്കാരുടെ അനാസ്ഥ കാരണം ഒരു കുരുന്നിന്റെ ജീവന്‍ നഷ്ടപ്പെട്ടു.
ലുലു മാളിന്റെ എസ്‌കലേറ്ററില്‍ നിന്ന് താഴെ വീണ് ഒന്നര വയസുകാരി മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി മുസ്തഫയുടെ മകള്‍ സ്വയ ഫാത്തിമയാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്.
രണ്ടാം നിലയില്‍ നിന്ന് എസ്‌കലേറ്ററില്‍ താഴേക്കു വരുന്നതിനിടെ അമ്മയുടെ കൈയില്‍ നിന്ന് വഴുതി കുഞ്ഞ് താഴെ വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മദ്ധ്യേ കുഞ്ഞ് മരണപ്പെടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















