ഇതാണ് രാഷ്ട്രീയക്കാരി ? മമ്മൂട്ടിയെ അനുകൂലിക്കുന്നു എന്ന ഭാവത്തില്‍ സിന്ധു ജോയിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം പാകം ചെയ്തു നല്‍കാന്‍ സാധിക്കാത്തവര്‍ അമ്മയാകരുതെന്ന മമ്മൂട്ടിയുടെ പരാമര്‍ശത്തിന് സിന്ധുജോയിയുടെ സപ്പോര്‍ട്ട്. മമ്മൂട്ടിയെ അനുകൂലിക്കുന്നു എന്ന വ്യാജേനയാണ് സിന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫെമിനിസ്റ്റുകളെന്നു ചമയുന്നവരാണ് സോഷ്യല്‍ മീഡിയകളിലൂടെ മമ്മൂട്ടിയെ വിമര്‍ശിക്കുന്നതെന്ന് പറയുന്ന സിന്ധു ഇതേ പോസ്റ്റില്‍ തന്നെ കുഞ്ഞിനെ പ്രസവിക്കാനും മുലപ്പാല്‍ നല്‍കാനും ഉള്ള ഉപകരണം മാത്രമല്ല സ്ത്രീ എന്നും പറയുന്നു. സത്യത്തില്‍ സിന്ധു എന്താണ് ഉദ്ദേശിച്ചത്? ഭക്ഷണം പാചകം ചെയ്യേണ്ടത് അമ്മയാണോ അതോ അച്ഛനും ആകാമോ?
മമ്മൂട്ടി പറഞ്ഞ കാര്യത്തെ ശരിയായി ഉള്‍ക്കൊള്ളാതെയാണ് അദ്ദേഹത്തെ വിമര്‍ശിക്കുന്നതെന്ന് പറയുമ്പോള്‍ തന്നെ സ്ത്രീകള്‍ക്കു മാത്രമായി ചുമതല ഏല്‍പ്പിച്ചുകൊടുക്കുന്ന രീതി മാറണമെന്നും ശക്തമായി വാദിക്കുന്നു. ഏത് അര്‍ത്ഥത്തില്‍ ഏത് സാഹചര്യത്തില്‍ ആണ് മമ്മൂട്ടി ഇത് പറഞ്ഞത് എന്ന് വിശകലനം ചെയ്ത് നോക്കിയിട്ട് മതി മോശമായ പ്രതികരണങ്ങള്‍ എന്നു സിന്ധു പറയുന്നു.
സാധാരണ, സ്ത്രീകളെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള വിമര്‍ശനം എവിടെ നിന്നെങ്കിലും ഉയര്‍ന്നാല്‍ അതിനെതിരെ ശക്തമായി പ്രതികരിക്കുന്ന സിന്ധു ജോയിക്ക് ഇതെന്തുപറ്റി എന്നാണ് സ്ത്രീ സമൂഹം ചോദിക്കുന്നത്. സിന്ധുവിന്റെ പോസ്റ്റിനെതിരെയും വിവാദം ഉയര്‍ന്നിട്ടുണ്ട്.
നമ്മുടെ സാമൂഹിക അവസ്ഥക്ക് മാറ്റം വരാത്തിടത്തോളം മമ്മൂട്ടിയെ പഴി ചാരാന്‍ നമുക്ക് അര്‍ഹത ഇല്ല എന്നാണ് എന്റെ പക്ഷം എന്നു പറഞ്ഞുകൊണ്ടാണ് സിന്ധു പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















