സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് എട്ടിനു ശേഷം

സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് എട്ടിനു ശേഷമായിരിക്കുമെന്ന് പ്രവേശന പരീക്ഷാ കമീഷണര്‍ പി കെ സുധീര്‍ബാബു അറിയിച്ചു. എംബിബിഎസ്, ബിഡിഎസ് അഖിലേന്ത്യാ ക്വോട്ട പ്രവേശനത്തിനുണ്ടായിരുന്ന സ്‌റ്റേ സുപ്രീംകോടതി നീക്കിയതോടെ അഖിലേന്ത്യ ക്വോട്ട രണ്ടാം അലോട്ടുമെന്റ് ബുധനാഴ്ച തന്നെ നടത്തി.
ഈ അലോട്ടുമെന്റില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് കോളേജുകളില്‍ പ്രവേശനം നേടാനുള്ള സമയം എട്ടുവരെ നീട്ടി. ഈ സമയത്തിനുശേഷം അഖിലേന്ത്യാ ക്വോട്ടയില്‍ ഒഴിവുവരുന്ന സീറ്റുകള്‍ അതത് സംസ്ഥാനങ്ങള്‍ക്ക് നല്‍കും. ഇവ കൂടി ഉള്‍പ്പെടുത്തി സംസ്ഥാനത്തെ രണ്ടാംഘട്ട അലോട്ടുമെന്റ് പ്രസിദ്ധീകരിക്കും. ഇതിനൊപ്പം മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനവും നടത്തും. ഇതു സംബന്ധിച്ച പ്രവേശന പരീക്ഷാ കമീഷണറുടെ വിജ്ഞാപനം ആറിനോ ഏഴിനോ ഉണ്ടാകും. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഒന്നാം വര്‍ഷ എംബിബിഎസ് ക്ലാസുകള്‍ ബുധനാഴ്ച ആരംഭിച്ചു.
https://www.facebook.com/Malayalivartha

























