ദുരിത ബാധിതർക്ക് പുനരധിവാസം ഉറപ്പിക്കണം ; കേരളത്തിന്‍റെ ഈ അതിജീവനം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കേരളത്തിന്‍റെ ഈ അതിജീവനം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനം ഒറ്റക്കെട്ടായി നടത്തിയ രക്ഷാപ്രവര്‍ത്തനമാണിത്. ഏറ്റവും അഭിനന്ദനം അര്‍ഹിക്കുന്നത് മല്‍സ്യത്തൊഴിലാളികള്‍ ആണ്്. സഹായം എത്തിക്കുന്ന കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി ബാനല്‍ ഉപയോഗിക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. ദുരിത ബാധിതർക്ക് പുനരധിവാസം ഉറപ്പിക്കാൻ അദ്ദേഹം ആഖ്വാനം ചെയ്തു.
അതേസമയം ദുരന്തനിവാരണ അതോറിറ്റിയെ രൂക്ഷമായി രമേശ് ചെന്നിത്തല വിമർശിച്ചു. ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണപരാജയമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതോറിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയ്ക്ക് മുഖ്യമന്ത്രി ആയിരുന്നു പ്രളയമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിളിക്കേണ്ടിയിരുന്നെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























