ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വീട്ടിൽ വന്നപ്പോൾ കണ്ട കാഴ്ച സര്‍ട്ടിഫിക്കറ്റുകള്‍ വെള്ളത്തില്‍ കുതിര്‍ന്ന് കീറികിടക്കുന്നു; കഷ്ടപ്പെട്ട് പഠിച്ച് നേടിയ പ്ലസ് ടൂ സര്‍ട്ടിഫിക്കറ്റ് പ്രളയം കവർന്ന മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തു

വീട് വെള്ളത്തിനടിയിലായത്തോടെ കൈലാസും അച്ഛനും അമ്മയും അനിയത്തിയും കാരന്തൂര്‍ മാപ്പിള സ്‌കൂളിലെ ദുരിതാശ്വസ ക്യാമ്ബിലാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് തന്റെ സർട്ടിഫിക്കറ്റുകൾ നശിച്ചു പോയെന്ന് കൈലാഷ് മനസിലാക്കിയത്. പ്ലസ് ടു സർട്ടിഫിക്കറ്റുകൾ നശിച്ചു പോയതില്‍ മനംനൊന്ത് കോഴിക്കോട് കാരന്തൂര്‍ സ്വദേശിയായ കൈലാഷ് തൂങ്ങിമരിക്കുകയായിരുന്നു.
ഐ.ടി.ഐയില്‍ പ്രവേശനം ലഭിച്ച കൈലാഷ്, പുതിയ വസ്ത്രങ്ങള്‍ വാങ്ങുകയും കുറച്ച് പണം കരുതുകയും ചെയ്തിരുന്നു. എന്നാല്‍, പ്രളയത്തില്‍ കൈലാഷിന്റെ വീട്ടില്‍ വെള്ളം കയറി അവയെല്ലാം നശിച്ചുപോയി. ദുരിതാശ്വാസ ക്യാന്പിലായിരുന്ന കൈലാഷ് ഞായറാഴ്ച വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് തന്റെ സാധനങ്ങളെല്ലാം പ്രളയം കൊണ്ടുപോയതായി കണ്ടത്.
സര്‍ട്ടിഫിക്കറ്റുകള്‍ വെള്ളത്തില്‍ കുതിര്‍ന്ന് കീറിപ്പോയ നിലയിലായിരുന്നു. ഇതില്‍ മനംനൊന്ത കൈലാഷ് വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. വീട് വൃത്തിയാക്കുന്നതിനായി മാതാപിതാക്കള്‍ എത്തിയപ്പോഴാണ് മകന്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്.
തങ്ങളുടെ ഏകപ്രതീക്ഷയായിരുന്ന മകന്റെ വേര്‍പാടില്‍ തകര്‍ന്ന അവസ്ഥയിലാണ് കൈലാഷിന്റെ മാതാപിതാക്കള്‍.
https://www.facebook.com/Malayalivartha

























