നാടിന്റെ ചിങ്ങക്കുട്ടിയ്‌ക്കും അമ്മയ്ക്കും സമ്മാനങ്ങളുമായി സൈനികരെത്തി...

പ്രളയക്കെടുതിക്കിടെ സൈനികര്‍ രക്ഷിച്ച പൂര്‍ണ ഗര്‍ഭിണിയെ തേടി വെള്ളിയാഴ്ച ഉച്ചയോടെയാണ് ആലുവയിലേക്കുള്ള ദൗത്യമെത്തുന്നത്. ദൗത്യസംഘത്തിലുണ്ടായിരുന്ന ഡോക്ടര്‍ ആര്‍. മഹേഷ് താഴെയിറങ്ങി. ആന്തരിക രക്തസ്രാവം ഉണ്ടായെന്ന് വ്യക്തമായതോടെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിച്ചു. പത്ത് മിനിറ്റ് മാത്രം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ നാവികസേനാ ആശുപത്രിയിലായിരുന്നു പ്രസവം.
പ്രസവത്തിനുശേഷം ആലുവ ചൊവ്വര സ്വദേശിയായ സജിതയും ആണ്‍കുഞ്ഞും ആശുപത്രിയില്‍ സുഖമായിരിക്കുന്നു. കൊച്ചിയിലെ നാവികസേനാ ആശുപത്രിയില്‍ കഴിയുന്ന സജിതക്കും കുഞ്ഞിനും സമ്മാനങ്ങളുമായി സൈനികരെത്തി.
രണ്ട് പേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായതിന്‍റെ സന്തോഷത്തിലാണ് സൈനികര്‍. ആ സന്തോഷമാണ് കുഞ്ഞുടുപ്പുകള്‍ സമ്മാനിച്ചുകൊണ്ട് പങ്കുവെച്ചത്. കമാന്‍ഡര്‍ വിജയ് വര്‍മ്മയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അതിസാഹസികമായി സജിതയെ രക്ഷപ്പെടുത്തിയത്.
https://www.facebook.com/Malayalivartha

























