ദുരന്ത മുഖത്ത് അഭിമാനമായി കേരള മുഖ്യമന്ത്രി ; പ്രളയ കാലത്ത് കേരളം കണ്ടത് പൊതുവെ പരുക്കൻ സ്വഭാവം കൊണ്ട് പേരുകേട്ട പിണറായിയുടെ മറ്റൊരു മുഖം ; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അധ്യക്ഷൻ കൂടി ആയ മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത മുഖത്ത് നിന്ന് കേരളത്തെ കരകയറ്റുന്നത് പ്രകടന കോലാഹലം കാണിക്കാതെ

ഈ പ്രളയ കാലത്തിനു ശേഷം കേരളം സാധാരണ ഗതിയിൽ ആകുമ്പോൾ എല്ലാവരും ഓർക്കുന്ന പേര് മുഖ്യമന്ത്രി പിണറായി വിജയന്റേത് ആണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അധ്യക്ഷൻ കൂടി ആയ മുഖ്യമന്ത്രി പിണറായി വിജയൻ മികച്ച പ്രകടനം തന്നെയാണ് ഈ കാലയളവിൽ കാഴ്ച വച്ചതും. ഒരു മുഖ്യമന്ത്രി എന്നതിനപ്പുറം ജനനേതാവായി കൂടി പിണറായി വളരുകയായിരുന്നു. ദുരന്ത സമയത്തും എല്ലാവരിലും പൂർണ ആത്മവിശ്വാസം ഉണ്ടാക്കാൻ ഇദ്ദേഹത്തിന് ആയി. പൊതുവെ പരുക്കൻ സ്വഭാവം കൊണ്ട് പേരുകേട്ട പിണറായിയുടെ മറ്റൊരു മുഖമാണ് പ്രളയ കാലത്ത് കേരളം കണ്ടത്.
മാധ്യമങ്ങളെ മുഖംകാണിക്കാത്ത മുഖ്യൻ എന്ന് പേരുകേട്ട പിണറായി പ്രളയകാലത്ത് ഓരോ കാര്യങ്ങളും ജനങ്ങളിലേക്ക് എത്തിച്ചിരുന്നത് മാധ്യമങ്ങൾ വഴിയാണ്. സാധാരണ ജനങ്ങളോട് ആശങ്ക വേണ്ടന്നും കരുത്തരായി നിൽക്കണമെന്നും മുഖ്യൻ പറഞ്ഞു. പ്രളയത്തിന് ശേഷം വീടുകൾ പഴയപടി ആകാൻ ഒരുപാട് സമയം എടുക്കില്ലേ എന്ന ചോദ്യത്തിന് ' നമ്മളെല്ലാം ഒരുമിച്ച് ഇറങ്ങുകയല്ലേ പിന്നെ എന്ത് പ്രശ്നം' എന്നായിരുന്നു മുഖ്യന്റെ മറുപടി. പിണറായി വിജയനും മറ്റു സംസ്ഥാനങ്ങളുമായുള്ള ബന്ധവും കേരളത്തിന് ഗുണം ചെയ്തു. വലിയ തുകകളാണ് ഭൂരിഭാഗം സംസ്ഥാനങ്ങളും കേരളത്തിനായി സംഭാവന ചെയ്തത്. പ്രകടന കോലാഹലം കാണിക്കാതെ തന്റെ പദവിയിലിരുന്ന് ചെയ്യാനാകുന്നതെല്ലാം പിണറായി ചെയ്തു.
https://www.facebook.com/Malayalivartha

























