സ്വവര്‍ഗ വിവാഹം നിയപരമാക്കിയാല്‍ സ്വര്‍ഗം കരയുമോ; ബൈബിളിന്റെ കാഴ്ചപ്പാടെന്ത്: ക്രൈസ്തവ സഭ എക്കാലവും സ്വവര്‍ഗവിവാഹത്തെ എതിര്‍ത്തു: എന്നാല്‍ കോടതി വിധിയില്‍ സമ്മിശ്ര പ്രതികരണം

കാലം മറിയതിനനുസരിച്ചുള്ള കോടതി വിധിയെങ്കിലും സഭ മാറില്ലെന്ന നിലപാടില്‍. എന്നാല്‍ നിലപാട് മയപ്പെടുത്തി. അതിന് കാരണമാകട്ടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിലപാടും. അത്തരക്കാരോട് സഭ കരുണകാണിച്ച് ചേര്‍ത്ത് നിര്‍ത്തണം എന്നാണ് പാപ്പയുടെ ആഹ്വാനം. എന്നാല്‍ സ്വവര്‍ഗ വിവാഹം പള്ളിയില്‍വച്ച് നടത്തില്ലെന്ന് മാര്‍ ക്ലിമ്മിസ് ബാവ. സഭയെ സംബന്ധിച്ച് വിവാഹം എന്നതു പുരുഷനും സ്ത്രീയും തമ്മിലുള്ളതാണ്. അതിനാല്‍ ഒരേ ലിംഗത്തില്‍പെട്ടവരുടെ വിവാഹം അംഗീകരിക്കാനാവില്ലെന്നും കര്‍ദിനാള്‍ പറഞ്ഞു. വ്യക്തിസ്വാതന്ത്ര്യം പരിഗണിക്കുമ്പോഴും ധാര്‍മികതയെ പരിരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൊതുസമൂഹത്തിനുണ്ട്. ഭിന്നലിംഗക്കാരെ സഭ മാറ്റിനിര്‍ത്തുന്നില്ലെന്നും വിവാഹം ഒഴികെ മറ്റു കൂദാശകള്‍ സ്വീകരിക്കാമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.
ധാര്‍മ്മികത കൈവെടിഞ്ഞ് സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി വിധിച്ചു. സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 377 റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ഉഭയ സമ്മതപ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത പൗരാവകാശം എന്ന നിലയിലാണ് സുപ്രീം കോടതി നിരീക്ഷിച്ചിരിക്കുന്നത്. സ്വവര്‍ഗ ബന്ധത്തിനു നിയമപരിരക്ഷ നല്‍കിയാല്‍ രാജ്യം പിന്തുടര്‍ന്നുവന്ന സാന്മാര്‍ഗികതയുടെ അന്തസത്തയ്ക്കു പ്രഹരമാകുമെന്നും അതു ദൈവത്തിന്റെയും പ്രകൃതിയുടെയും മനുഷ്യന്റെയും നിയമങ്ങള്‍ക്കു വിരുദ്ധമാണെന്നും കത്തോലിക്ക നേതൃത്വം നേരത്തെ തന്നെ പ്രതികരിച്ചിരിന്നു.
സ്വവര്‍ഗ്ഗഭോഗം മ്ലേച്ഛമായ പ്രവൃത്തിയാണെന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു. 'സ്ത്രീയോടെന്ന പോലെ പുരുഷനോടു കൂടെ നീ ശയിക്കരുത്. അത് മ്ലേച്ഛതയാകുന്നു' (ലേവ്യര്‍ 18:22). ഇത്തരം പ്രവൃത്തികളെ വധശിക്ഷയര്‍ഹിക്കുന്ന കുറ്റമായി പഴയനിയമം കണക്കാക്കിയിരുന്നു. 'ഒരുവന്‍ സ്ത്രീയോടുകൂടെ എന്നപോലെ പുരുഷനോടു കൂടെ ശയിച്ചാല്‍ ഇരുവരും ഹീനമായ പ്രവൃത്തിയാണ് ചെയ്യുന്നത്; അവരെ വധിക്കണം' (ലേവ്യര്‍ 20:13). ദൈവത്തിന്റെ ശിക്ഷാവിധിക്ക് സൊദോം ഗൊമോറോ ഇരയാകാന്‍ കാരണങ്ങളില്‍ ഒന്ന്! ഈ മ്‌ളേച്തയായിരിന്നുവെന്ന്! ഉത്പത്തി പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. പുതിയ നിയമത്തില്‍ പൗലോസ് അപ്പസ്‌തോലന്‍, സ്വവര്‍ഗ്ഗ ഭോഗികള്‍ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുകയില്ല എന്ന്! അസന്നിഗ്ദ്ധമായി പ്രസ്താവിക്കുന്നു. (രള: 1 കൊറി 6:9).
പൗലോസ് ശ്ലീഹാ, റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ ഇത്തരം തിന്മകളെ വളരെ ഗൗരവമായി തന്നെ കാണുന്നു. '...അവരുടെ സ്ത്രീകള്‍ സ്വാഭാവിക ബന്ധങ്ങള്‍ക്കു പകരം പ്രകൃതിവിരുദ്ധ ബന്ധങ്ങളില്‍ ഏര്‍പ്പെട്ടു. അതുപോലെ പുരുഷന്മാര്‍ സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും പരസ്പരാസക്തിയില്‍ ജ്വലിച്ച് അന്യോന്യം ലജ്ജാകരകൃത്യത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റിന് അര്‍ഹമായ ശിക്ഷ അവര്‍ക്കു ലഭിച്ചു.' (റോമാ. 1:2627). ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹരാണന്ന് ദൈവകല്‍പനയുടെ അടിസ്ഥാനത്തില്‍ പൗലോസ് ശ്ലീഹാ വിശ്വാസികള്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്നു. (:റോമാ:1:32).
സ്വവര്‍ഗ്ഗഭോഗ വാസനയുള്ളവരെ കത്തോലിക്കാ സഭ കലവറയില്ലാതെ സ്‌നേഹിക്കുന്നു. ആദരവോടും, സഹാനുഭൂതിയോടും, പരിഗണനയോടുംകൂടി അവരെ സ്വീകരിക്കുമ്പോഴും സ്വവര്‍ഗ്ഗ ഭോഗപരമായ എല്ലാ ബന്ധങ്ങളും, അവ ഏതു രൂപത്തിലുള്ളവയായാലും, മാരകമായ പാപമാണെന്നു സഭ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ദൈവവചനത്തില്‍ അധിഷ്ഠിതമായ ഈ പ്രഖ്യാപനത്തെ മാറ്റാന്‍ ഈ ലോകത്തിലെ നിയമങ്ങള്‍!ക്കോ സഭയ്ക്കു പോലുമോ അധികാരമില്ല.
ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന സുപ്രീം കോടതി ഇന്നലെ വിധിച്ചിരുന്നു. .ഇതോടെ, 1892 കൊളോണിയല്‍ കാലഘട്ടം മുതലുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കിയ വ്യവസ്ഥ റദ്ദാകും. വ്യത്യസ്ത വ്യക്തിത്വം മനസ്സിലാക്കാന്‍ സമൂഹം പക്വതയാര്‍ജ്ജിച്ചുവെന്ന് ഇക്കാര്യത്തില്‍ വിധി പറഞ്ഞ് കോടതി വ്യക്തമാക്കി. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനം. ഭിന്ന ലൈംഗിക സമൂഹം എല്ലാ ഭരണഘടന അവകാശങ്ങള്‍ക്കും അര്‍ഹരാണ്. പരമ്പരാഗത കാഴ്ചപ്പാടുകള്‍ ഉപേക്ഷിക്കാന്‍ സമയമായി. ഒരാളുടെ സ്വത്വം നിഷേധിക്കുന്നത് മരണത്തിന് തുല്യമാണ്. അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഒറ്റക്കെട്ടായി നടത്തിയ ചരിത്രവിധിയില്‍ പറഞ്ഞു. ഇന്ത്യന്‍ പീനല്‍ കോഡിലെ സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമാക്കുന്ന സെക്ഷന്‍ 377ന്റെ സാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. 377ാം വകുപ്പിലെ 16ാം അധ്യായം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























