തൃശൂര്‍, എറണാകുളം ജില്ലകളിലെ പ്രമുഖ ജ്വല്ലറികളിലേക്ക് നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ആറ് കിലോ സ്വർണം പിടികൂടി; മംഗള എക്‌സ്പ്രസില്‍ മുംബൈയില്‍ നിന്ന് കേരളത്തിലെത്തിച്ച മുംബൈ സ്വദേശി രാജു കസ്റ്റഡിയിൽ

തൃശൂര്‍, എറണാകുളം ജില്ലകളിലെ പ്രമുഖ ജ്വല്ലറികളിലേക്കായാണ് മുംബൈയില്‍ നിന്ന് സ്വര്‍ണ്ണം എത്തിച്ചതെന്ന് രാജു റെയില്‍വെ പൊലീസിന് മൊഴി നല്‍കി. കോഴിക്കോട് റെയില്‍വെ ക്രൈം സ്‌ക്വാഡ് നടത്തിയ ട്രെയിന്‍ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. മംഗള എക്‌സ്പ്രസില്‍ മുംബൈയില്‍ നിന്ന് കേരളത്തിലെത്തിച്ചതായിരുന്നു ആഭരണങ്ങള്‍.
നികുതി വെട്ടിച്ച് സ്വര്‍ണ്ണം കടത്താൻ ശ്രമിക്കവേയാണ് യുവാവ് പിടിയിലാകുന്നത്. മുംബൈ സ്വദേശി രാജുവിനെയാണ് 6 കിലോ സ്വർണ്ണവുമായി കോഴിക്കോട് വച്ചാണ് ആര്‍ പി എഫ് പിടികൂടിയത്. എ സി കോച്ച് യാത്രക്കാരനായ രാജുവിന്റെ ബാഗില്‍ നിന്നാണ് ആഭരണങ്ങള്‍ കണ്ടെടുത്തതെന്ന് ആര്‍ പി എഫ്, എസ് ഐ കെ എം നിഷാന്ത് പറഞ്ഞു. ഇയാള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ എത്തിച്ചു നല്‍കുന്ന ഏജന്റ് മാത്രമാണ്. നികുതി അടച്ച രേഖകളൊന്നും രാജുവിന്റെ കൈവശമില്ല.
തുടര്‍ നടപടികള്‍ക്കായി പ്രതിയേയും ആഭരണങ്ങളും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന് കൈമാറി. തൃശൂര്‍, എറണാകുളം ജില്ലകളിലെ പ്രമുഖ ജ്വല്ലറികളിലേക്കായാണ് ഇവ എത്തിച്ചതെന്ന് പിടിയിലായ മൂംബൈ സ്വദേശി രാജു ആര്‍ പി എഫിന് മൊഴി നല്‍കി.
https://www.facebook.com/Malayalivartha























