Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_

പ്രതിഷേധം ചുംബനമായി.... ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ചുംബനസമരക്കാരെ അറസ്റ്റ് ചെയ്തു; എന്നാല്‍ അറസ്റ്റിനിടയിലും അവര്‍ ചുംബിച്ചു

02 NOVEMBER 2014 04:39 PM IST
മലയാളി വാര്‍ത്ത.

More Stories...

എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി

സദാചാര ഗുണ്ടകള്‍ക്കെതിരെയുള്ള ന്യൂ ജനറേഷന്‍ ചുംബന സമരത്തിന് പോലീസും പ്രതിഷേധക്കാരും ചേര്‍ന്ന് കൂച്ചുവിലങ്ങിട്ടു. ചുംബന സമരക്കാര്‍ അമ്പതോളം പേര്‍ മാത്രമായപ്പോള്‍ കാണാന്‍ വന്നവര്‍ അയ്യായിരത്തില്‍ കൂടുതലായി. ആയിരക്കണക്കിന് പ്രതിഷേധക്കാരുമെത്തി. ഇതോടെ ചുംബനക്കാര്‍ മറൈന്‍ ഡ്രൈവിലെത്തിയാല്‍ പ്രതിഷേധക്കാര്‍ കൈകാര്യം ചെയ്യുമെന്ന അവസ്ഥയുമായി. അങ്ങനെ ക്രമസമാധനം തകരാറിലാകുമെന്ന് കണ്ട് പോലീസ് ചുംബന സമരക്കാരെ വഴിയില്‍ വച്ചുതന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇതിനിടെ സമര വേദി മറൈന്‍ ഡ്രൈവില്‍ നിന്നും ലോ കോളേജിലേക്ക് മാറ്റാന്‍ ശ്രമിച്ചിരുന്നെങ്കിലും അതും നടന്നില്ല.

പരസ്പരം ആലിംഗനം ചെയ്തും ചുംബനം നല്‍കിയും സദാചാര ഗുണ്ടകള്‍ക്കെതിരേയുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ് അവര്‍ കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ എത്തിയത്. എന്നാല്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം ഉണ്ടാകുകയും അവര്‍ വാഹനങ്ങള്‍ തടയുകയും ചെയ്തു. തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് ചുംബനക്കാരെ അറസ്റ്റ് ചെയ്ത് കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ അതിനിടയിലും അവര്‍ പരസ്പരം ചുംബനം കൈമാറി.\"\"

പല വെല്ലുവിളികള്‍ നേരിട്ടെങ്കിലും ചുംബന സമരത്തിന് വന്‍ പ്രശസ്തിയാണ് ലഭിച്ചത്. സദാചാര ഗുണ്ടായിസത്തിനെതിരേ നടത്തുന്ന സമരം എന്ന നിലയില്‍ വന്‍ അംഗീകാരവും ലഭിച്ചു. കമിതാക്കള്‍ മാത്രമല്ല അമ്മയും അച്ഛനും കമിതാക്കളുമൊക്കെ സമരത്തിന്റെ ഭാഗമായി. പരസ്പരം സ്‌നേഹം കൈമാറാനുള്ള രീതിയില്‍ ചുംബന സമരം മാറുകയായിരുന്നു. അമ്പതോളം വാളണ്ടിയര്‍മാരാണ് പരിപാടി വീക്ഷിക്കാനായി ഉണ്ടായത്.
മറൈന്‍ ഡ്രൈവിലെ കൂട്ടായ്മക്ക് പോലീസ് അനുമതി നല്‍കിയില്ലായിരുന്നു. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് പോലീസ് സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിരുന്നു. രാത്രി മുതല്‍ മറൈന്‍ ഡ്രൈവും പരിസരവും പോലീസ് നിരീക്ഷണത്തിലായിരുന്നു. 
മറൈന്‍ ഡ്രൈവിലെ ചുംബന സമരത്തിന് സര്‍ക്കാര്‍ എതിരല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു സമരത്തിനും സര്‍ക്കാര്‍ എതിരല്ല. എന്നാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ പോലീസ് കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 
ചുംബന സമരത്തെ എതിര്‍ത്തും അനുകൂലിച്ചും ഇതിനോടകം നിരവധിപേര്‍ രംഗത്തെത്തി. രാഷ്ര്ടീയ പാര്‍ട്ടികള്‍ക്കിടയിലും ഭിന്നാഭിപ്രായമാണ് നിലനില്‍ക്കുന്നത്. കെ.എസ്.യു വനിതാ കൂട്ടായ്മ സമരത്തെ എതിര്‍ത്ത് രംഗത്തെത്തിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെയുള്ള യുവ നേതാക്കള്‍ സമരത്തിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. 
ഇടതു സംഘടനകളും സമരത്തെ അനുകൂലിക്കുന്നു. കൂട്ടായ്മക്കെതിരെ ബോധവല്‍ക്കരണമുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വി.എച്ച്.പി ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ അറിയിച്ചപ്പോള്‍, സമരക്കാരെ ചൂരലിന് അടിക്കുമെന്നാണ് ശിവസേന പ്രഖ്യാപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (30 minutes ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (49 minutes ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (55 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (2 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (3 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (4 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (4 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (4 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (5 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (5 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (5 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (6 hours ago)

Malayali Vartha Recommends