Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_

ബാര്‍ കോഴ വിവാദത്തില്‍ നിലപാടുമാറ്റി പിണറായി വിജയന്‍

03 NOVEMBER 2014 07:53 AM IST
മലയാളി വാര്‍ത്ത.

More Stories...

എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി

ബാര്‍ കോഴ വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നിലപാട് മാറ്റി. മാണിക്ക് അനുകൂലമായി മൃദുസ്വരത്തില്‍ കഴിഞ്ഞ ദിവസം വരെ സംസാരിച്ചിരുന്ന പിണറായി. മാണിയെ പിന്തുണക്കേണ്ടതില്ലെന്നു കേന്ദ്രനേതൃത്വം നല്‍കിയ നിര്‍ദേശത്തെത്തുടര്‍ന്നാണു പിണറായിയുടെ സ്വരംമാറ്റമെന്നാണു സൂചന. ആരോപണം ഉയര്‍ന്നിട്ടും മന്ത്രി മാണിയോട് മൃദുസമീപനം സ്വീകരിച്ചത് കേരളാ കോണ്‍ഗ്രസിനെ എല്‍.ഡി.എഫ് പാളയത്തിലെത്തിക്കാന്‍ സ്വീകരിച്ച നടപടികളുടെ ബാക്കിയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.ബാര്‍ കുംഭകോണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെയും പങ്കാളിത്തവും അഴിമതി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. ബാര്‍ കോഴ ഇടപാട് പുറത്തുവന്നതോടെ അഴിമതിയില്‍ മുങ്ങിക്കുളിച്ച യു.ഡി.എഫ്. സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ന്നാതായും അദ്ദേഹം പറഞ്ഞു. അധികാരത്തില്‍ കടിച്ചുതൂങ്ങുന്നതിനു ബാര്‍ കോഴക്കേസിലും വിജിലന്‍സിനെ കളിപ്പാട്ടമാക്കി മാറ്റാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഒരു കൂസലുമുണ്ടാകില്ലെന്നും പിണറായി അരോപിച്ചു.
മന്ത്രിമാരുമായി ബന്ധപ്പെട്ട് 15 കോടി രൂപയുടെ അഴിമതി ഇടപാട് നടന്നെന്നു ബാര്‍ ഉടമകളുടെ പ്രതിനിധികള്‍ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും അവര്‍ അറിയിച്ചിരുന്നു. തെളിവുകള്‍ ശേഖരിക്കാനും നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു തരത്തിലുള്ള അന്വേഷണവും ആവശ്യമില്ലെന്നും ആക്ഷേപ വിഷയത്തില്‍ താന്‍ കക്ഷിയായതുകൊണ്ട് ഇക്കാര്യം തനിക്കറിയാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയതിനു പിന്നാലെയാണു വിജിലന്‍സ് അന്വേഷണ പ്രഖ്യാപനം വന്നത്. കോഴ ഇടപാടില്‍ വസ്തുതയും അടിസ്ഥാനവും ഉണ്ടെന്നു സര്‍ക്കാര്‍ പ്രാഥമിക നിഗമനത്തില്‍ എത്തിയതുകൊണ്ടാകണം അന്വേഷണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അതിനാല്‍ മാണി മന്ത്രിസ്ഥാനത്ത് തുടര്‍ന്നുകൊണ്ട് വിജിലന്‍സ് അന്വേഷണം നേരിടുന്നതു ഭൂഷണമെല്ലന്നും പിണറായി പറഞ്ഞു.
അതിനിടെ കെ,എം. മാണിയെ ഇടതുമുന്നണിയില്‍ കൊണ്ടുവരുന്ന കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാന്‍ പോലും ഉദ്ദേശിക്കുന്നില്ലെന്നു സി.പി.എം. കേന്ദ്ര നേതൃത്വം വ്യക്തമാക്കി. മാണിയെ മുഖ്യമന്ത്രിയാക്കി യു.ഡി.എഫ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കമുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സി.പി.ഐയും വി.എസും ഈ നീക്കത്തിനെതിരായിരുന്നു. കെ.എം. മാണിയുമായി ഒരു ധാരണയും പാടില്ലെന്നും വി.എസ്. അച്യുതാനന്ദന്‍ കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയില്‍ നല്‍കിയ കത്തിലും ആവശ്യപ്പെട്ടിരുന്നു.
ബാര്‍ കോഴയാരോപണത്തില്‍ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട വി.എസിന്റെ നിലപാടിനെ പിണറായി ഇന്നലെത്തന്നെ തിരുത്തി. ഏതന്വേഷണം വേണമെന്ന നിലപാട് പിന്നീട് അറിയിക്കുമെന്നും സി.ബി.ഐ. ആരോപണങ്ങള്‍ക്ക് അതീതമായ അന്വേഷണ ഏജന്‍സിയല്ലെന്നും പിണറായി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (31 minutes ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (50 minutes ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (56 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (2 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (3 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (4 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (4 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (4 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (5 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (5 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (5 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (6 hours ago)

Malayali Vartha Recommends