അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം

അട്ടപ്പാടിയില്‍ 6 മാസം പ്രായമായ കുഞ്ഞ് മരിച്ചു. പുതൂര്‍ ചീരക്കടവില്‍ സിന്ധു -മരുതജലം ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഈ വര്‍ഷം ഇതുവരെ പതിനഞ്ച് കുട്ടികളാണ് ഇത്തരത്തില്‍ മരിച്ചത്. ഒന്നേകാല്‍ കിലോ മാത്രമായിരുന്നു മരിച്ച കുട്ടിയുടെ ഭാരം. പോഷക ആഹാര കുറവും നവജാത ശിശുവിന് ആവശ്യമായ ശൂശ്രൂഷകിട്ടാത്തതുമാണ് മരണകാരണം എന്നാണ് റിപ്പോര്‍ട്ട്. 2013ല്‍ 30 എല്‍ ഏറെ കുട്ടികള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഒന്നും ഫലം കണ്ടില്ല എന്നതാണ് പുതിയ സംഭവം വെളിവാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























