Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

യുവതികള്‍ ശ്രീകോവിലിന് മുന്നിലെത്തും മുന്‍പ് തന്ത്രി തന്നെ വിളിച്ചെന്നും നട അടച്ചിട്ടാല്‍ കോടതി അലക്ഷ്യമാവില്ലേ എന്ന് ചോദിച്ചെന്നും ശ്രീധരന്‍പിള്ള വെളിപ്പെടുത്തിയതിന്റെ നിജസ്ഥിതി പരിശോധിക്കാതെ ദേവസ്വം ബോര്‍ഡ് രാജീവരര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് സര്‍ക്കാരിന് തിരിച്ചടിയാകുന്നു...

09 NOVEMBER 2018 10:35 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിക്ക് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തനിക്കെതിരെ തിരിഞ്ഞതോടെ തന്ത്രി കണ്ഠരര് രാജീവര് സ്ഥാനം ഒഴിയുന്നതായി സൂചന. ഇക്കാര്യം അദ്ദേഹം ബോര്‍ഡുമായി ബന്ധപ്പെട്ട ഉന്നതരെ അറിയിച്ചതായാണ് വിവരം. ഇതോടെ സര്‍ക്കാര്‍ കളംമാറ്റി ചവിട്ടി. അതിന്റെ ഭാഗമായാണ് ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരെ മുഖ്യമന്ത്രിയും സി.പി.എമ്മും ആക്രമണം തുടരുന്നത്. മണ്ഡലകാലത്തിന് മുന്നോടിയായി രാജീവരര് ഒഴിഞ്ഞാല്‍ വലിയപ്രതിസന്ധിയാകും നേരിടുക. മോഹനരെ തന്ത്രി സ്ഥാനത്തേക്ക് വീണ്ടും കൊണ്ടുവരുക അത്ര എളുപ്പമുള്ള കാര്യമല്ല. അത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും. 

ശബരിമല ശ്രീകോവിലില്‍ യുവതികളെത്തിയാല്‍ നടഅടച്ചിട്ടാല്‍ കോടതി അലക്ഷ്യമാവില്ലെന്ന് താന്‍ തന്ത്രിക്ക് ആത്മവിശ്വാസം നല്‍കിയതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വെളിപ്പെടുത്തിയത് യാഥാര്‍ത്ഥ്യമാണോ എന്ന് പരിശോധിക്കാതെയാണ് മുഖ്യമന്ത്രിയും മറ്റ് നേതാക്കളും തന്ത്രിയെ വിമര്‍ശിച്ചത്. ഇതോടെയാണ് അദ്ദേഹം കടുത്തനിലപാടിലേക്ക് കടന്നത്.

സര്‍ക്കാരിന്റെ പ്രതിനിധിയായ ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത് ആചാരലംഘനമാണെന്ന് തന്ത്രി പറയാതെ പറയുകയും ചെയ്തു. ആചാരത്തിന്റെ ഭാഗമായാണ് താന്‍ ഇരുമുടിക്കെട്ടില്ലാതെ കയറിയതെന്ന് ശങ്കര്‍ദാസും മുന്‍ ദേവസ്വം പ്രസിഡന്റ് എം. രാജഗോപാലന്‍ നായരും വിശദീകരിച്ചെങ്കിലും അത് അത്ര ഏശിയില്ലെന്നാണ് റിപ്പോര്‍ട്ട്. തന്ത്രിയെ അനുനയിപ്പിക്കുന്നതിനാണ് ആചാരലംഘനത്തിന്റെ കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ബോര്‍ഡ് അദ്ദേഹത്തെ തന്നെ ചുമതലപ്പെടുത്തിയതും. 

എന്ത് വന്നാലും വിശ്വാസികള്‍ക്കൊപ്പം താനുണ്ടാവുമെന്ന കണ്ഠര് രാജീവരരുടെ നിലപാടും സര്‍ക്കാരിനെ കുടുക്കി. അദ്ദേഹത്തിനെതിരെ ഇപ്പോള്‍ നടപടിയെടുത്താല്‍ ബി.ജെ.പിയും ആര്‍.എസ്.എസും അത് മുതലെടുക്കും അവര്‍ക്ക് മറ്റ് വിശ്വാസികളുടെ പിന്തുണയും ലഭിക്കും ഇതെല്ലാം മനസിലാക്കിയാണ് സര്‍ക്കാരും ബോര്‍ഡും തന്ത്രപരമായ നീക്കം നടത്തുന്നത്. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തന്ത്രിയും പന്തളം രാജകുടുംബാംഗങ്ങളും പങ്കെടുക്കാത്തതിന് കാരണം ബി.ജെ.പിയാണെന്ന വാദം മുഖ്യമന്ത്രി നിരത്തിയതും അത് കൊണ്ടാണ്.

പത്തനംതിട്ടയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ തന്ത്രികുടുംബം കടുത്ത അതൃപ്തരായിരുന്നു. അതിനിടെ രാജീവരരുടെ സഹോദരീ പുത്രന്‍ രാഹുല്‍ ഈശ്വര്‍ സന്നിധാനം കളങ്കപ്പെടുത്താന്‍ ശ്രമിച്ചെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതോടെ തന്ത്രികുടുംബം പ്രതിരോധത്തിലായി. രാഹുലിന് താഴമണ്‍ കുടുംബവുമായി ബന്ധമില്ലെന്നും സര്‍ക്കാരുമായും ബോര്‍ഡുമായും യാതൊരുവിധ തര്‍ക്കവുമില്ലെന്നും അവര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. അതിന് പിന്നാലെയാണ് ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലും ബോര്‍ഡിന്റെ വിശദീകരണവും ഉണ്ടായത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (2 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (2 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (2 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (2 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (2 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (2 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (3 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (3 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (3 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (3 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (9 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends