കൊല്ലത്ത് അധ്യാപികയോട് ഉയിരെടുത്ത് കൊഞ്ച് ബിരാണി; ശരീരം മുഴുവന്‍ ചൊറിഞ്ഞു തടിച്ച്, ശ്വാസതടസവും ദേഹാസ്വാസ്ഥ്യവും...

സഹപ്രവര്‍ത്തക കൊണ്ടുവന്ന കൊഞ്ച് ബിരാണി കഴിച്ച് അധ്യാപിക മരിച്ചു. മയ്യനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ യു.പി. വിഭാഗം മലയാളം അധ്യാപിക കൊല്ലം പരവൂര്‍ പൊഴിക്കര പ്ലാങ്കാല വീട്ടില്‍ എസ്. ബിന്ദു(46)വാണു മരിച്ചത്.
ബുധനാഴ്‌ച ഉച്ചയ്‌ക്കു സഹപ്രവര്‍ത്തക കൊണ്ടുവന്ന കൊഞ്ച് ബിരിയാണി കഴിച്ചതിനെത്തുടര്‍ന്ന് അധ്യാപികയുടെ ശരീരം മുഴുവന്‍ ചൊറിഞ്ഞുതടിക്കുകയും ശ്വാസതടസം നേരിടുകയും ചെയ്‌തു. ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഉടന്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അലര്‍ജി ബാധിതയായിരുന്നു.
രോഗം മൂര്‍ച്‌ഛിച്ചതിനെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ നാലിനു മരിച്ചു. മയ്യനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം ഇന്നലെ വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭര്‍ത്താവ്: ബിനോയ്. മകള്‍: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനി ബിന്ദ്യ.
https://www.facebook.com/Malayalivartha


























