ട്വന്റി-20 കാണാനായി ബുള്ളറ്റിൽ ഉത്തർപ്രദേശിൽ പോയി തിരിച്ച് നാട്ടിലേയ്ക്ക് മടങ്ങി വരവെ, അമിത വേഗതയിൽ എത്തിയ മിനിലോറിയും,ബുള്ളറ്റും കൂട്ടിയിടിച്ച് കത്തിയമർന്നു: എൻജിനീയറിങ് വിദ്യാർത്ഥികളായ ആത്മ സുഹൃത്തുക്കളുടെ ഒരുമിച്ചുള്ള യാത്ര,അന്ത്യ യാത്രയായത് ഇങ്ങനെ...

മിനിലോറിയുമായി കൂട്ടിയിടിച്ച് ബൈക്കിന് തീപിടിച്ച് കോയമ്പത്തൂരിൽ ല്‍ നിന്ന് നാട്ടിലേക്ക് വന്ന എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം മരിച്ചത്. കല്ലുമല ഉമ്ബര്‍നാട് നടാപ്പള്ളില്‍ ശിവകുമാര്‍-സുധാകുമാരി ദമ്ബതികളുടെ മകന്‍ ശങ്കര്‍കുമാര്‍(ശംഭു-21), ചെങ്ങന്നൂര്‍ മുളക്കുഴ കിരണ്‍ നിവാസില്‍ ഉണ്ണിക്കൃഷ്‌ണന്‍-ഗീതാകുമാരി ദമ്ബതികളുടെ മകന്‍ കിരണ്‍കൃഷ്‌ണ(21) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ 6.30 ന് ദേശീയപാതയില്‍ ഹരിപ്പാടിന് സമീപം നങ്ങ്യാര്‍കുളങ്ങരയിലായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാര്‍ തീയണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അഗ്നിശമനസേനയും പോലീസും ചേര്‍ന്നാണ് തീയണച്ചത്. കോയമ്ബത്തൂര്‍ കര്‍പകം എന്‍ജിനിയറിങ് കോളജിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളാണ് ഇരുവരും. ബൈക്കിന് തീപിടിച്ച് ശങ്കര്‍കുമാര്‍ സംഭവ സ്‌ഥലത്ത് വച്ചു തന്നെ പൊള്ളലേറ്റ് മരിച്ചു.
കിരണ്‍കൃഷ്‌ണയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴിയാണ് മരിച്ചത്. ട്വന്റി-20 കാണാനായി ബുള്ളറ്റിൽ ഉത്തർപ്രദേശിൽ പോയി ബുധനാഴ്‌ച രാത്രി 10 മണിയോടെയാണ് ബൈക്കില്‍ ഇരുവരും നാട്ടിലേക്ക് പുറപ്പെട്ടത്. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകട സമയം ഇതുവഴി വന്ന നാഷണല്‍ പെര്‍മിറ്റ് ലോറി പെട്ടെന്ന് നിര്‍ത്തിയതിനാല്‍ മറ്റൊരു അപകടം ഒഴിവായി.
കിരണ്‍കൃഷ്‌ണയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന്. സഹോദരന്‍: സരുണ്‍. ശങ്കറിന്റെ മൃതദേഹം ഇടപ്പോണ്‍ ജോസ്‌കോ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ദുബായില്‍ ജോലി ചെയ്യുന്ന മാതാപിതാക്കളും ബഹ്‌റിനിലുള്ള സഹോദരന്‍ ഗണേശും എത്തിയതിന് ശേഷം സംസ്‌കാരം നടത്തും. കഴിഞ്ഞ 21 ന് ഗണേശിന്റെ വിവാഹ നിശ്‌ചയ ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് കോളജിലേക്ക് മടങ്ങിയത്. ചടങ്ങിന് ശേഷം മാതാപിതാക്കളും ദുബായിലേക്ക് മടങ്ങി.
https://www.facebook.com/Malayalivartha


























