ചികിത്സയിലുള്ള മാധ്യമ പ്രവര്‍ത്തകയെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു

ഇക്കഴിഞ്ഞ തുലാംമാസ പൂജകള്‍ക്കിടെ നിലയ്ക്കലിലുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റ് പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദ ന്യൂസ് മിനിറ്റ്‌സ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് സരിത എസ്. ബാലനെ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമത്തെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരെ പോലും ആക്രമിക്കുന്നത് അത്യന്തം വേദനാജനകമാണെന്നും മന്ത്രി വ്യക്തമാക്കി.
നിലയ്ക്കലില്‍ നിന്നും പമ്പയിലേക്കുള്ള യാത്രയ്ക്കിടേയാണ് ആക്രമണമുണ്ടായതെന്ന് സരിത എസ്. ബാലന്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി. ബസില്‍ നിന്ന് പോലീസ് ജീപ്പിലേക്ക് കയറുന്നതിനിടെ ഒരാള്‍ പുറകില്‍ നിന്നും ചവിട്ടുകയായിരുന്നു. പരിക്കേറ്റ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. അവിടെ അഡ്മിറ്റാകാതെ തിരുവനന്തപുരത്ത് വന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. നടുവേദന കുറവില്ലാത്തതിനാല്‍ പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയിലെത്തി. കഴിഞ്ഞ 16 ദിവസമായി ചികിത്സയിലാണെന്നും സരിത പറഞ്ഞു.
https://www.facebook.com/Malayalivartha


























