Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

പോലീസിനെ കളിയാക്കുന്നവര്‍ ഇത് കാണുക... പോലീസ് സ്ഥാപിച്ച ഫേസ് ഡിറ്റക്ഷന്‍ ക്യാമറകളുലൂടെ തിരിച്ചറിഞ്ഞത് നൂറുകണക്കിന് പേരെ 

09 NOVEMBER 2018 11:46 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ പോലീസിന്റെ നീക്കം പാളിയെന്ന് വിലപിക്കുന്നവര്‍ക്ക് കൃത്യമായ ഉത്തരം നല്‍കിയിരിക്കുകയാണ് ഹൈടെക് പോലീസ്. ചിത്തിര ആട്ടത്തിരുനാളിനു ശബരിമലയില്‍ ഭക്തരായി എത്തിയവരില്‍ 200 ലേറെ പേര്‍ തുലാമാസ പൂജാവേളയില്‍ അവിടെ അക്രമത്തില്‍ പങ്കാളികളായവരെന്ന് കണ്ടെത്തല്‍. പോലീസ് സ്ഥാപിച്ച ഫേസ് ഡിറ്റക്ഷന്‍ ക്യാമറകളാണ് ഇവരെ തിരിച്ചറിഞ്ഞത്. എല്ലാവരും ജാമ്യത്തിലിറങ്ങിയാണു വീണ്ടും ശബരിമലയില്‍ എത്തിയതെന്നു പോലീസ് സ്ഥിരീകരിച്ചു.

തുലാമാസ പൂജാ സമയത്തു നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ട 1500 പേരുടെ ചിത്രങ്ങള്‍ പൊലീസ് തയാറാക്കിയിരുന്നു. ഇവ മുഖം തിരിച്ചറിയുന്ന ക്യാമറകളുമായി ബന്ധിപ്പിച്ചു. ഈ സംവിധാനമുള്ള 12 ക്യാമറകള്‍ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ സ്ഥാപിച്ചിരുന്നു. ഇത്തരക്കാര്‍ വീണ്ടും എത്തിയപ്പോള്‍ ക്യാമറ മുന്നറിയിപ്പു സന്ദേശം കണ്‍ട്രോള്‍ റൂമിലേക്കു നല്‍കി.

കഴിഞ്ഞ വര്‍ഷം ചിത്തിര ആട്ടത്തിരുനാളിനു ആയിരത്തിലേറെ പേര്‍ മാത്രമാണ് എത്തിയത്. ഇക്കുറി 7200 ഭക്തര്‍ എത്തിയെന്നാണു പൊലീസ് കണക്ക്. നാനൂറോളം പേര്‍ നെയ്യഭിഷേകം കഴിഞ്ഞയുടന്‍ തിരിച്ചിറങ്ങി. ബാക്കിയുള്ളവര്‍ ഒരു പകല്‍ മുഴുവന്‍ സന്നിധാനത്തു തമ്പടിച്ചതായാണു സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നെത്തിയവരായിരുന്നു കൂടുതലും. ഇവരെല്ലാം ബിജെപി, ആര്‍എസ്എസ് അനുഭാവികളാണെന്നു പൊലീസ് പറഞ്ഞു.

ഇത്തവണ ശബരിമലയില്‍ എത്തിയവരുടെയും സന്നിധാനത്തു നിരോധനാജ്ഞ ലംഘിച്ചു സംഘടിച്ചവരുടെയും ഫോട്ടോകളും വിഡിയോകളും പരിശോധിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ജാമ്യത്തിലിറങ്ങിയവര്‍ ഇരുമുടിക്കെട്ടുമായി ക്ഷേത്രത്തിലെത്തിയാല്‍ നിയമപരമായി ഒന്നും ചെയ്യാന്‍ പൊലീസിനു കഴിയില്ല.

മണ്ഡലകാലത്തെ ശബരിമല സുരക്ഷാ സംവിധാനം ചര്‍ച്ച ചെയ്യാന്‍ പോലീസ് ഉന്നതതല യോഗം 12 ന് ചേരും. ഇന്നലെയും ഇന്നുമായി യോഗം നിശ്ചയിച്ചിരുന്നെങ്കിലും പൊലീസ് വിന്യാസം സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിക്കാത്തതിനാലാണു മാറ്റിവച്ചതെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ചിത്തിര ആട്ടത്തിരുനാളിനോടുബന്ധിച്ചു സന്നിധാനത്തുണ്ടായ പോലീസ് വീഴ്ചയും യോഗം ചര്‍ച്ച ചെയ്യും.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (2 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (2 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (2 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (2 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (2 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (2 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (2 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (3 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (3 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (3 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (9 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends