Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ഭക്തര്‍ക്കൊപ്പം നില്‍ക്കാത്ത ദേവസ്വം ബോര്‍ഡിന് കാണിക്കയ്ക്ക് പകരം സ്വാമി ശരണം നല്‍കി ടെസ്റ്റ് ഡോസ് നല്‍കി... ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക അടിത്തറ ഇളകിയിട്ടും രക്ഷയില്ല; ശബരിമലയില്‍ സ്ത്രീപ്രവേശനം ആകാമെന്ന നിലപാടിലേക്ക് ദേവസ്വം ബോര്‍ഡ് പോകുമ്പോള്‍...

09 NOVEMBER 2018 02:16 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തില്‍ ആദ്യം മുതലേ ഭക്തര്‍ക്ക് എതിരായ നിലപാടാണ് ദേവസ്വം ബോര്‍ഡ് എടുത്തിരുന്നത്. അതേസമയം ശബരിമലയിലെ കോടിക്കണക്കിന് വരുമാനം കൊണ്ടാണ് ദേവസ്വം ബോര്‍ഡ് ധനികരായി നില്‍ക്കുന്നത് എന്ന് സമ്മതിയ്ക്കുകയും ചെയ്യുന്നുണ്ട്. ഇത് മനസിലാക്കിയ ഭക്തര്‍ ഒന്നിക്കുകയും ഭക്തരുടെ കാണിക്ക കൊണ്ട് ദേവസ്വം ബോര്‍ഡ് അഹങ്കരിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. ഇതോടെ കാണിക്കയ്ക്ക് പകരം സ്വാമിശരണം മാത്രമായി. ശബരിമലയിലെ വരുമാനം വലിയ തോതില്‍ കുറഞ്ഞുവെന്നാണ് കണക്കാക്കിയിരിക്കുന്നത്.

എന്നാല്‍ ഇതുകൊണ്ടൊന്നും ദേവസ്വം ബോര്‍ഡ് പിന്നോട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ആദ്യമൊക്കെ അനുകൂല നിലപാട് സ്വീകരിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പോലും മുഖ്യമന്ത്രി പിണറായി വിജയന്റെ വിരട്ടലില്‍ മലക്കം മറിഞ്ഞു. റിവ്യൂ ഹര്‍ജി കൊടുക്കുമെന്ന് ഒരു ഘട്ടത്തില്‍ പറഞ്ഞ ദേവസ്വം ബോര്‍ഡ് വീണ്ടും മലക്കം മറിഞ്ഞിരിക്കുകയാണ്. 

സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചു സുപ്രീം കോടതിയില്‍ പുതിയ നിലപാട് അറിയിക്കാനാണു ദേവസ്വം ബോര്‍ഡിന്റെ നീക്കം. ചൊവ്വാഴ്ചയാണു യുവതീ പ്രവേശനം സംബന്ധിച്ച പുനപരിശോധനാ ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നത്. യുവതീ പ്രവേശനമാകാം എന്ന നിലപാടിലേക്കാണ് ദേവസ്വം ബോര്‍ഡ് നീങ്ങുന്നത്. യുവതീപ്രവേശനം സംബന്ധിച്ച് രണ്ടു പതിറ്റാണ്ടിലേറെയായി ദേവസ്വം ബോര്‍ഡ് സ്വീകരിച്ചുവന്ന നിലപാടില്‍ നിന്നുള്ള വലിയ മാറ്റമാണ് ഇപ്പോഴത്തേത്.

അതേസമയം ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക അടിത്തറയിളകുമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. വരുമാനത്തില്‍ വന്‍ ഇടിവാണ് ഇപ്പോള്‍ കാണിക്കുന്നത്. ഇങ്ങനെ പോയാല്‍ ശമ്പളവും പെന്‍ഷനും കൊടുക്കാനാകാതെ ബോര്‍ഡ് വെള്ളം കുടിക്കും. വളരെ ലാഭത്തിലായിരുന്ന ദേവസ്വം ബോര്‍ഡ് എല്ലും തോലുമാകുകയാണ്. 

ബോര്‍ഡിന്റെ നിലനില്‍പിന് പ്രധാനമായും ആശ്രയിക്കുന്നത് ശബരിമലയിലെ വരുമാനത്തെയാണ്. കാണിക്കയില്‍ ഉണ്ടായ ഗണ്യമായ കുറവിനൊപ്പം ലേലങ്ങളിലൂടെ ലഭിക്കേണ്ട കോടികളും നഷ്ടമാകുകയാണ്. ബോര്‍ഡിന്റെ സാമ്ബത്തിക സൂക്ഷിപ്പുകാരായ ധനലക്ഷ്മി ബാങ്കിന്റെ കണക്കനുസരിച്ച് പ്രളയം മുതല്‍ ഇതുവരെ വരുമാനത്തില്‍ 30 ശതമാനത്തിന്റെ കുറവുണ്ട്.

1236 ക്ഷേത്രങ്ങളാണ് ബോര്‍ഡിന്റെ കീഴിലുള്ളത്. ഇതില്‍ ചെറുതും വലുതുമായ 127 ക്ഷേത്രങ്ങളാണ് സ്വയംപര്യാപ്തമായവ. ജീവനക്കാരുടെ ശമ്ബളം, പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയ്ക്ക് പുറമേ വരുമാനമില്ലാത്ത മറ്റ് ക്ഷേത്രങ്ങളുടെ നിത്യനിദാന ചെലവുകള്‍ക്കും പണം കണ്ടെത്തുന്നത് ശബരിമലയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ്

12 കോടിയുടെ കുറവ് വരുമാനത്തിലുണ്ടായത്. പ്രളയത്തില്‍ തുടങ്ങിയ പ്രതിസന്ധിയും ശബരിമല പ്രശ്‌നവും ദേവസം ബോര്‍ഡിനെ ബാധിച്ചു. 

ചിത്തിര ആട്ടവിശേഷത്തിനായി പത്തിരട്ടിയിലധികം തീര്‍ത്ഥാടകര്‍ എത്തിയിട്ടും അപ്പം, അരവണ വില്പനയിലൂടെയും വിവിധ പൂജകള്‍ക്കുമായി ലഭിച്ച തുക 28 ലക്ഷം രൂപയാണ്. കാണിക്ക എണ്ണാനുണ്ട്. 90 കടമുറികള്‍മാത്രം ലേലത്തില്‍ പോയി : ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മൊത്തം 220 കടമുറികള്‍. ലേലമെടുത്ത പലരും ഒഴിയാന്‍ ബോര്‍ഡിനെ സമീപിച്ചു.

ഇന്നലെ ലേലത്തില്‍ പോയ ഏഴ് കടമുറികള്‍ക്കും കഴിഞ്ഞ സീസണെക്കാള്‍ 15 ശതമാനം കുറഞ്ഞ തുക. ശേഷിക്കുന്നവയ്ക്ക് 14ന് തുറന്ന ലേലം നടത്തും. കോടിക്കണക്കിന് രൂപയുടെ നഷ്ടത്തിന് സാധ്യത. പുഷ്പാഭിഷേകം 1.68 കോടി രൂപയ്ക്ക് പിടിച്ച കരാറുകാരനും പിന്‍മാറാന്‍ കത്തുനല്‍കി. ഇങ്ങനെ പോകുകയാണെങ്കില്‍ എല്ലാം അവതാളത്തിലാകുമെന്നാണ് ദേവസ്വം ബോര്‍ഡ് പോലും കണക്കാക്കുന്നത്. എന്നാല്‍ സര്‍ക്കാരിനെ പേടിച്ച് മാത്രമാണ് യുവതീ പ്രവേശനമാകാമെന്ന് വാദിക്കുന്നതും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (42 minutes ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (49 minutes ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (55 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (58 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (1 hour ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (1 hour ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (1 hour ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (1 hour ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (2 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (2 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (7 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (9 hours ago)

Malayali Vartha Recommends