കെവിനെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ ക്വട്ടേഷന്‍ സംഘത്തില്‍ നിന്നും ബിജു കൈക്കൂലി വാങ്ങി.. പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ നടപടി

കെവിന് വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഈ കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടായ വീഴ്ച അന്വേഷിച്ച് അഡ്മിനിസ്ട്രേഷന് ഡിവൈ.എസ്.പി. വിനോദ്പിള്ള സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗാന്ധിനഗര്‍ എ.എസ്.ഐ ടി.എം. ബിജുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് കൊണ്ട് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ ഉത്തരവിട്ടു. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ ക്വട്ടേഷന്‍ സംഘത്തില്‍ നിന്ന് 2000 രൂപ ബിജു കൈക്കൂലി വാങ്ങിയാതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പിരിച്ചുവിട്ടുകൊണ്ടുള്ള നോട്ടീസിന് മറുപടി.
കോട്ടയം നട്ടാശ്ശേരി എസ്.എച്ച് മൗണ്ട് വട്ടപ്പാറ ജോസഫിെൻറ മകൻ കെവിൻ പി.ജോസഫിനെ (23) കഴിഞ്ഞ മേയ് 27 പുലർച്ച 2.30ന് മാന്നാനത്തെ ബന്ധുവീട്ടിൽനിന്ന് ഭാര്യാ ബന്ധുക്കളടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോകുകയും പിറ്റേന്നു പുലർച്ച തെന്മലക്കുസമീപം ചാലിയക്കര തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയുമായിരുന്നു. പ്രണയത്തിെൻറ പേരിൽ ഭാര്യ നീനുവിെൻറ ബന്ധുക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. നീനുവിെൻറ പിതാവ് ചാക്കോയടക്കം കേസിൽ 14 പ്രതികളാണുള്ളത്.
https://www.facebook.com/Malayalivartha


























