Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

പിള്ളയുടെ മോഹം സഫലമാകുമോ? ബന്ധു നിയമനത്തില്‍പ്പെട്ട് മന്ത്രി കെ.ടി. ജലീല്‍ രാജിവച്ചാല്‍ മന്ത്രിസഭയിലെത്താന്‍ ഗണേഷിന്റെ നീക്കം; എന്‍.സി.പി കേരളാ കോണ്‍ഗ്രസ്(ബി) ലയനത്തിനെതിരെ എതിര്‍പ്പുമായി ഗണേഷ് കുമാര്‍ 

09 NOVEMBER 2018 02:25 PM IST
മലയാളി വാര്‍ത്ത

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീല്‍ പെട്ടു പോകാനാണ് സാധ്യത. ചിറ്റപ്പന്‍ വിവാദത്തില്‍ കുടുങ്ങി ഇ.പി. ജയരാജന് പുറത്ത് പോകേണ്ടി വന്ന അതേ അവസ്ഥയിലേക്കാണ് ജലീലും പോകുന്നത്. ജലീ
ലിന് രാജിവയ്‌ക്കേണ്ടിവന്നാല്‍ മന്ത്രിസഭയിലെത്താന്‍ കെ.ബി. ഗണേഷ്‌കുമാറിന്റെ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി എന്‍.സി.പി കേരളാ കോണ്‍ഗ്രസ്(ബി) ലയനത്തിനെതിരേ എതിര്‍പ്പുമായി ഗണേഷ് രംഗത്തെത്തി. പാര്‍ട്ടി സ്വന്തം വ്യക്തിത്വം നിലനിര്‍ത്തി മുന്നോട്ടുപോകണമെന്ന് ലയനം ചര്‍ച്ചചെയ്യാന്‍ ഇന്നലെ കോഴിക്കോട് ചേര്‍ന്ന ഉത്തരമേഖല സമ്മേളനത്തില്‍ ഗണേഷ്‌കുമാര്‍ വ്യക്തമാക്കി. 

ഉച്ചയ്ക്ക്‌ശേഷം നടന്ന ചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുക്കാതിരുന്നത് ലയനത്തിലുള്ള എതിര്‍പ്പാണെന്നാണു സൂചന. എന്നാല്‍, ലയനത്തിന് അനുകൂലമായ തീരുമാനം വേണമെന്ന ഉറച്ചനിലപാടിലാണ് ആര്‍. ബാലകൃഷ്ണപിള്ള. ഇതോടെ പാര്‍ട്ടിയിലെ അഭിപ്രായഭിന്നത മറനീക്കി പുറത്തായി. സി.പി.എം. ടിക്കറ്റില്‍ സ്വതന്ത്രനായാണു ജലീല്‍ മത്സരിച്ചു വിജയിച്ചത്. അതുകൊണ്ടുതന്നെ ജലീല്‍ പോയാല്‍ ആ സ്ഥാനത്തെത്താന്‍ കഴിയുമെന്നാണു ഗണേഷിന്റെ പ്രതീക്ഷ. 

ഇപ്പോള്‍ എന്‍.സി.പിയുമായി കേരളാ കോണ്‍ഗ്രസ് ലയിച്ചാല്‍ അതിനുള്ള വഴിയടയുമെന്നും ഗണേഷ് കണക്കുകൂട്ടുന്നു. എന്‍.സി.പിക്ക് മന്ത്രിസഭയില്‍ ഒരംഗമുണ്ട്. അതുകൊണ്ടുതന്നെ ഇനി എന്‍.സി.പിയില്‍നിന്ന് രണ്ടാം മന്ത്രിക്കു സാധ്യതയില്ല. കേരളാ കോണ്‍ഗ്രസ്(ബി) നിലവില്‍ എല്‍.ഡി.എഫ്. ഘടകകക്ഷിയല്ലെങ്കിലും, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമുതല്‍ ഇടതുപാളയത്തിലാണ്. െവെകാതെ മുന്നണിപ്രവേശമുണ്ടാകുമെന്നു കണക്കുകൂട്ടിയിരുന്നെങ്കിലും എല്‍.ഡി.എഫില്‍നിന്ന് അനുകൂല തീരുമാനമുണ്ടായില്ല. 

ബന്ധുനിയമന വിവാദത്തില്‍പ്പെട്ട മന്ത്രി കെ.ടി. ജലീലിന്റെ കാര്യം പരുങ്ങലിലാണെന്നാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദമായ പരിശോധന നടത്തിയിട്ടുണ്ട്. ഇന്നു സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരുന്നുണ്ട്. രാജി സംബന്ധിച്ച് യോഗത്തില്‍ തീരുമാനമുണ്ടായാല്‍ പകരം മന്ത്രിസഭയിലെത്താനാണു ഗണേഷ് കരുക്കള്‍ നീക്കുന്നത്. ശബരിമല വിവാദത്തില്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ മറ്റൊരു വിവാദം ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ ജലീലിനെതിരേ ഉയര്‍ന്ന ആരോപണത്തില്‍ എത്രയും വേഗം തീരുമാനം ഉണ്ടാക്കണമെന്ന നിലപാടിലാണു സി.പി.എം നേതൃത്വവും. 

താന്‍ ലയനത്തിനെതിരാണെന്നു കോഴിക്കോട്ടെ യോഗത്തില്‍ ഗണേഷ്‌കുമാര്‍ തുറന്നടിച്ചു. പാര്‍ട്ടി അതിന്റെ സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. ഗണേഷിന്റേതിനു വിരുദ്ധമായ നിലപാടാണ് ബാലകൃഷ്ണപിള്ള യോഗത്തില്‍ സ്വീകരിച്ചത്. തനിക്ക് പ്രായമായി വരികയാണ്, പാര്‍ട്ടി കൊണ്ടുനടക്കുന്നതിനുള്ള ആരോഗ്യവുമില്ല. അതുകൊണ്ട് ലയനം വേണം. എന്തായാലും തീരുമാനം ഉടന്‍ വേണമെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (31 minutes ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (38 minutes ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (44 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (47 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (50 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (56 minutes ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (1 hour ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (1 hour ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (2 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (7 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

Malayali Vartha Recommends