നികേഷ് കുമാറിനെതിരെ വര്‍ഗീയത പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പില്‍ വിജയിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ ഹൈക്കോടതി ആറ് വര്‍ഷത്തേക്ക് അയോഗ്യനാക്കി, വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കുമെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും കെ.എം ഷാജി

വര്‍ഗീയപ്രചരണം നടത്തി തെരഞ്ഞെടുപ്പില്‍ വിജയിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഡലം എം.എല്‍.എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. എതിര്‍സ്ഥാനാര്‍ത്ഥിയായ എം.വി നികേഷ് കുമാര്‍ നല്‍കിയ പരാതിയിലാാണ് തീരുമാനം. കെ.എം ഷാജിയെ ആറ് വര്‍ഷത്തേക്കാണ് അയോഗ്യനാക്കിയത്. വിധിക്കെതിരെ ഷാജിക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ സമര്‍പ്പിക്കാം. സ്റ്റേ ലഭിച്ചില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാം. മുസ്്‌ലിംമായ തനിക്ക് വോട്ട് ചെയ്യണമെന്നും അമുസ്്‌ലിമായ നികേഷിന് വോട്ട് ചെയ്യരുതെന്നും കാട്ടി മുസ്്‌ലിംവീടുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. ഇതിന്റെ പകര്‍പ്പ് സഹിതമാണ് നികേഷ്‌കുമാര്‍ പരാതി നല്‍കിയത്.
ഷാജിയെ അയോഗ്യനാക്കിയെങ്കിലും നികേഷിനെ വിജയിയായി പ്രഖ്യാപിച്ചില്ല. മുസ്്‌ലിംമായ താന്‍ അഞ്ച് നേരം നിസ്‌ക്കരിക്കുന്നെന്നും അതിനാല്‍ സ്വര്‍ഗത്തില്‍ പോകുമെന്നും അമുസ്്‌ലിമായ നികേഷ്‌കുമാര്‍ സ്വര്‍ഗത്തില്‍ പോകില്ലെന്നും കെ. മുഹമ്മദ് ഷാജി എന്ന പേരില്‍ ഇറക്കിയ പോസ്റ്ററില്‍ വ്യക്തമാക്കിയിരുന്നു. ഈ പോസ്റ്റര്‍ ഉപയോഗിച്ചാണ് വോട്ട് തേടിയെന്നാണ് നികേഷിന്റെ പ്രധാന പരാതി. രണ്ടരവര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കോടതി വിധി വന്നത്. തെരഞ്ഞെടുപ്പ് സമയത്തേ സി.പി.എം ഇക്കാര്യം ആരോപിച്ചിരുന്നു. താരതമ്യേന മതേതരസ്വഭാവമുള്ള ലീഗ് നേതാവായ കെ.എം ഷാജി ഇക്കാര്യം നിഷേധിച്ചിരുന്നു.
നികേഷിന്റെ ആവശ്യം കോടതി അംഗീകരിച്ചെങ്കിലും താന്‍ സ്‌റ്റേ പെറ്റീഷന്‍ നല്‍കുമെന്നും സുപ്രീംകോടതി വരെ പോയി നിയമപോരാട്ടം നടത്തുമെന്നും കെ.എം ഷാജി എം.എല്‍.എ പ്രതികരിച്ചു. അന്തിമവിധി തനിക്ക് അനുകൂലമായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. സ്പീക്കറും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് ബാക്കി നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. കെ.എം ഷാജി മത തീവ്രവാതിയല്ല, എതിര്‍സ്ഥാനാര്‍ത്ഥി കെട്ടിച്ചമച്ചതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha

























