മതത്തെ ഉപയോഗിച്ച് ചട്ടവിരുദ്ധമായ പ്രചാരണം നടത്തി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച പി.സി തോമസും കൂറുമാറ്റ നിരോധനനിയമപ്രകാരം പി.സി ജോര്‍ജ്ജും അയോഗ്യരായിട്ടുണ്ട്, ജോര്‍ജ്ജിനെ തോമസ് ഉണ്ണിയാടനും തോമസിനെ പി.എം ഇസ്മയിലുമാണ് കുടുക്കിയത്

തെരഞ്ഞെടുപ്പ് കേസില്‍ മുസ്്‌ലിംലീഗ് എം.എല്‍.എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയപ്പോള്‍ ഇതിന് മുമ്പ് അയോഗ്യരായ രണ്ട് ജനപ്രതിനിധികള്‍ കേരളത്തിലുണ്ട്, രണ്ട് പേരും പി.സിമാരാണ് എന്നത് ഏറെ ശ്രദ്ധേയം. കൂറുമാറ്റനിരോധന നിയമപ്രകാരമാണ് പി.സി ജോര്‍ജ്ജിനെ സ്പീക്കറായിരുന്ന എന്‍.ശക്തന്‍ അയോഗ്യനാക്കിയത്.
അന്ന് അത് വലിയ വിവാദമായപ്പോള്‍ സമാന സാഹചര്യത്തില്‍ പാര്‍ലമെന്റിലും മറ്റ് നിയമസഭകളിലും സ്വീകരിച്ചിട്ടുണ്ടെന്നും. ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്നും ശക്തന്‍ വ്യക്തമാക്കിയിരുന്നു. കൂറുമാറ്റ നിരോധന നിയമം അനുസരിച്ചാണ് പി.സി. ജോര്‍ജിന്റെ നിയമസഭാംഗത്വം സ്പീക്കര്‍ എന്‍. ശക്തന്‍ റദ്ദാക്കിയത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനുവേണ്ടി തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ നല്‍കിയ പരാതിയിലായിരുന്നു തീരുമാനം.
അതേസമയം മതത്തെ ഉപയോഗിച്ച് ചട്ടവിരുദ്ധമായ പ്രചാരണം നടത്തിയതിനാണ് പി.സി തോമസിനെ അയോഗ്യനാക്കിയത്. പതിനാലാം ലോക്‌സഭയിലേക്ക് പി.സി തോമസ് വിജയിച്ചത് ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പി.എം. ഇസ്മായില്‍ ഹര്‍ജി നല്‍കി. തുടര്‍ന്നു കേരള ഹൈക്കോടതി വിജയം റദ്ദാക്കിയിരുന്നു. 2009 സെപ്റ്റംബര്‍ നാലിന് പി.സി. തോമസ് സുപ്രീംകോടതിയില്‍ വിധി ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കി. എന്നാല്‍ ഈ അപ്പീല്‍ സുപ്രീം കോടതി തള്ളുകയാണുണ്ടായത്. അതേ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്ന് വര്‍ഷത്തേക്ക് മത്സരിക്കാനാവില്ല എന്ന് വിധിക്കുകയും ചെയ്തു. 2010 ജൂണ്‍ 15ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം രാഷ്ട്രപതി ഇദ്ദേഹത്തിന് അയോഗ്യത കല്‍പ്പിച്ചു.
കെ.എം മാണിയുടെ എം.എല്‍.എ സ്ഥാനവും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന കേസിലായിരുന്നു അത്. പിന്നീട് സുപ്രീംകോടതിയില്‍ പോയാണ് കെ.എം മാണി അനുകൂലവിധി സമ്പാദിച്ചത്. ഇപ്പോള്‍ സി.പി.എം സ്ഥാനാര്‍ത്ഥി നികേഷ്‌കുമാര്‍ നല്‍കിയ കേസില്‍ കെ.എം.ഷാജി എം.എല്‍.എയെ അയോഗ്യനാക്കിയ ഹൈക്കോടതി തെരഞ്ഞെടുപ്പ് വിജയം സംബന്ധിച്ചകാര്യം സ്പീക്കറും തെരഞ്ഞെടുപ്പ് കമ്മീഷനും തീരുമാനിക്കട്ടെ എന്നും നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha

























