വ്യാജരേഖാ കേസുകളില്‍ അടക്കം പ്രതിയായ എം.വി നികേഷ് കുമാര്‍ നടത്തിയ ഗൂഢാലോചനയിലൂടെയാണ് തന്നെ കുടുക്കിയതെന്ന് കെ.എം ഷാജി, 21 ശതമാനം മുസ്ലിംങ്ങളുള്ള മണ്ഡലത്തില്‍ വര്‍ഗീയത പരത്തുന്ന നോട്ടീസ് പ്രചരിപ്പിച്ചത് തന്നെ വിജയിപ്പിക്കാനല്ല, പരാജയപ്പെടുത്താനാണെന്നും ഷാജി

വ്യാജരേഖാ കേസുകളില്‍ അടക്കം പ്രതിയായ എം.വി നികേഷ് കുമാര്‍ ഉണ്ടാക്കിയ മാനിപ്പുലേഷനിലൂടെയാണ് ഹൈക്കോടതി തന്നെ അയോഗ്യനാക്കിയതെന്ന് മുസ്്‌ലിംലീഗ് എം.എല്‍.എയായിരുന്ന കെ.എം ഷാജി ആരോപിച്ചു. 20 മുതല്‍ 21 ശതമാനം വരെ മുസ്ലിം വോട്ടുള്ള അഴീക്കോട് മണ്ഡലത്തില്‍ മുസ്്‌ലിംവര്‍ഗീയത പ്രതരിപ്പിച്ച് താന്‍ വിജയിച്ചെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കാനാകില്ല. കോടതി വിധിയില്‍ ഏറ്റവും അപമാനകരമായുള്ളത് ഞാന്‍ വര്‍ഗീയത പ്രചരിപ്പിച്ചു എന്നുള്ളതാണ്. അതിനെതിരെയായിരിക്കും നിയമപോരാട്ടം. എം.എം.എല്‍.എ സ്ഥാനത്തേക്കാള്‍ പ്രധാനം അതാണ്. വിശ്വാസിയായ എന്നെ തോല്‍പ്പിക്കുന്നതിനാണ് വര്‍ഗീയത പ്രചരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്ററുകള്‍ ഇറക്കിയത്. അല്ലാതെ ജയിപ്പിക്കാനല്ലെന്ന് വ്യക്തമാണെന്നും കെ.എം ഷാജി പറഞ്ഞു.
അഴിമതിക്കേസുകളില്‍ പ്രതിയായ ഒരു ഉദ്യോഗസ്ഥന്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അന്ന് ജോലി ചെയ്തിരുന്നു. പ്രചരണ സമയത്ത് അദ്ദേഹം ഞങ്ങളുടെ പക്കല്‍ നിന്ന് നോട്ടീസുകളും ലഘൂലേഖകളും വാങ്ങിയ ശേഷം അതിനുള്ളില്‍ വര്‍ഗീയത പ്രതരിപ്പിക്കുന്ന തരത്തിലുള്ള നോട്ടീസുകളും മറ്റും തിരുകി കയറ്റുകയായിരുന്നു. ഇത് നികേഷ്‌കുമാറിന്റെ ആസൂത്രിത നീക്കമായാരുന്നു. പിന്നീട് വിവരാവകാശ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് ഈ നോട്ടീസ് വാങ്ങിയ ശേഷം കോടതിയില്‍ കേസ് നല്‍കുകയുമായിരുന്നെന്ന് കെ.എം ഷാജി തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കോടതി വിധിക്കെതിരെ ആദ്യം ഡിവിഷന്‍ ബെഞ്ചിന് സ്‌റ്റേ നല്‍കും അതിന് ശേഷം അയോഗ്യത റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കെ.എം ഷാജി പറഞ്ഞു. തെരഞ്ഞെടുപ്പിന് തലേന്ന് വരെ വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്നാണ് താന്‍ പറഞ്ഞതെന്നും കെ.എം ഷാജി ഓര്‍മിപ്പിച്ചു. എന്നാല്‍ നികേഷ് കുമാര്‍ മതപുരോഹിതന്‍മാര്‍ തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്ന ഫോട്ടോകള്‍ പ്രചരിപ്പിച്ചാണ് വോട്ട് തേടിയത്. അദ്ദേഹം കാര്യങ്ങള്‍ മോശമായി വളച്ചൊടിച്ചു. കൃത്യമായ ഗൂഢാലോചന നടത്തിയാണ് എനിക്കെതിരെയുള്ള നോട്ടീസ് പുറത്തിറക്കിയത്. ഒരു കോടതി വിധികൊണ്ട് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്നും കെ.എം ഷാജി പറഞ്ഞു.
https://www.facebook.com/Malayalivartha

























