Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി നടപടിയില്‍ തൃപ്തിയുണ്ടെന്നും വിജയിയായി പ്രഖ്യാപിക്കണമെന്നാണ് കോടതിയോട് ആവശ്യപ്പെട്ടതെന്നും അത് അംഗീകരിച്ചില്ലെന്നും നികേഷ്‌കുമാര്‍ 

09 NOVEMBER 2018 01:42 PM IST
മലയാളി വാര്‍ത്ത

കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി നടപടിയില്‍ തൃപ്തിയുണ്ടെന്നും രണ്ടര വര്‍ഷത്തെ നിയമപോരാട്ടം ഫലം കണ്ടെന്നും എം.വി നികേഷ് കുമാര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായാണ് നികേഷ് മത്സരിച്ചത്. അതേസമയം തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് കോടതിയോട് ആവശ്യപ്പെട്ടതെന്നും അത് അംഗീകരിച്ചില്ലെന്നും നികേഷ് കണ്ണൂരില്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടംമുതല്‍ യു.ഡി.എഫ് തനിക്കെതിരെ വ്യക്തിഹത്യനടത്തിയെന്നും വര്‍ഗീയ പ്രചരണം അഴിച്ചുവിട്ടെന്നും അദ്ദേഹം ആരോപിച്ചു. അതിനെയാണ് കോടതിയില്‍ ചോദ്യം ചെയ്തത്. 

മാധ്യമപ്രവര്‍ത്തകന്‍ എന്നനിലയില്‍ നമ്മള്‍ കാണുന്നത് പോലെയല്ല തെരഞ്ഞെടുപ്പ് രംഗം. നമ്മള്‍ കാണാത്ത ചുഴികള്‍ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ കാണാനായി. മതാതിഷ്ഠിത രാഷ്ട്രീയ പാര്‍ട്ടിയും മതേതരപാര്‍ട്ടിയും തമ്മില്‍ മത്സരിക്കുമ്പോള്‍ മതാതിഷ്ഠിത പാര്‍ട്ടിക്ക് കൂടുതല്‍ പ്രാമുഖ്യം കിട്ടുന്നു. ഇത് വലിയ വിഷയമാണ്. അതേക്കുറിച്ച് പഠനങ്ങള്‍ നടത്തണമെന്നും നികേഷ്‌കുമാര്‍ ആവശ്യപ്പെട്ടു. പിതാവ് എം.വി രാഘവനുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് കണ്ണൂരില്‍ എത്തിയതായിരുന്നു നികേഷ് കുമാര്‍.

തെരഞ്ഞെടുപ്പ് സമയത്ത് കരുത്തായി നിന്ന കണ്ണൂരിലെ എല്‍.ഡി.എഫ് പ്രവര്‍ത്തകരോട് ഏറെ നന്ദിയുണ്ട്, അതോടൊപ്പം അഭിഭാഷകനായ ഗോപാലകൃഷ്ണക്കുറുപ്പ്, തെരഞ്ഞെടുപ്പിലെ വര്‍ഗീയത ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച വോട്ടറായ പ്രൊഫ. ടി.വി ബാലന്‍, അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വര്‍ഗീസ് എന്നിവരോടും നന്ദി അറിയിക്കുന്നു. തെരഞ്ഞെടുപ്പ് ന്യായമായാല്ല നടന്നത് എന്ന ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതെന്നും നികേഷ് പറഞ്ഞു.

വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് കെ.എം ഷാജിയും യു.ഡി.എഫും പ്രതികരിച്ചിട്ടുണ്ടെന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ , തീര്‍ച്ചയായും അവര്‍ക്ക് അതിനുള്ള അവകാശമുണ്ടെന്നും താനും നിയമപോരാട്ടം തുടരുമെന്നും നികേഷ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടത്തണമോ എന്നതടക്കമുള്ള കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കേണ്ടത്. വിധിയുടെ പകര്‍പ്പ് കിട്ടിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാമെന്നും നികേഷ് പറഞ്ഞു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (2 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (2 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (2 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (2 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (2 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (2 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (2 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (3 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (3 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (3 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (9 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends