കെ.എം.ഷാജി എം.എല്‍.എയെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അയോഗ്യനാക്കിയ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു, ഇക്കാലയളവില്‍ വിധിക്കെതിരെ ഷാജിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാം, എം.എല്‍.എയായി തുടരാം

കെ.എം.ഷാജി എം.എല്‍.എയെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അയോഗ്യനാക്കിയ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിനാണ് സ്റ്റേ ലഭിച്ചത്. നികേഷ് കുമാറിനുള്ള കോടതി ചെലവായ 50000 രൂപ ഷാജി കോടതിയില്‍ കെട്ടിവയ്ക്കുകയും വേണം. സ്‌റ്റേ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി കെ.എം ഷാജി പ്രതികരിച്ചു. താമസിക്കാതെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ. അതിനുള്ളില്‍ സുപ്രീംകോടതിയെ സമീപിക്കാം. സുപ്രീംകോടതി കേസ് പരിഗണിക്കുന്ന ഘട്ടത്തിലും എം.എല്‍.എയായി തുടരാനാകും. മുന്‍പ് ഇത് പോലെ സമാനമായ കേസുകളില്‍ അങ്ങനെയാണ് ഉണ്ടായത്. എന്നാല്‍ വോട്ടിംഗിനും അലവന്‍സും മറ്റും കൈപ്പറ്റുന്നതിനും ആവില്ല.
വര്‍ഗീയപ്രചരണം നടത്തി തെരഞ്ഞെടുപ്പില്‍ വിജയിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഡലം എം.എല്‍.എ കെ.എം ഷാജിയെ ഹൈക്കോടതി ഇന്ന് രാവിലെയാണ് അയോഗ്യനാക്കിയത്. എതിര്‍സ്ഥാനാര്‍ത്ഥിയായ എം.വി നികേഷ് കുമാര്‍ നല്‍കിയ പരാതിയിലാാണ് തീരുമാനം. കെ.എം ഷാജിയെ ആറ് വര്‍ഷത്തേക്കാണ് അയോഗ്യനാക്കിയത്. വിധിക്കെതിരെ ഷാജിക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ സമര്‍പ്പിക്കാം. സ്റ്റേ ലഭിച്ചില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാം. മുസ്്‌ലിംമായ തനിക്ക് വോട്ട് ചെയ്യണമെന്നും അമുസ്്‌ലിമായ നികേഷിന് വോട്ട് ചെയ്യരുതെന്നും കാട്ടി മുസ്്‌ലിംവീടുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. ഇതിന്റെ പകര്‍പ്പ് സഹിതമാണ് നികേഷ്‌കുമാര്‍ പരാതി നല്‍കിയത്.
വളരെ സ്വാഭാവിക നടപടിയാണെന്ന് എം.വി നികേഷ് കുമാര്‍ പ്രതികരിച്ചു. രണ്ടരക്കൊല്ലം നടത്തിയ നിയമപോരാട്ടം തുടരും. തെരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്കും ഒരുപോലെ മത്സരിക്കാന്‍ കഴിയണം. അതിനാണ് ഞാന്‍ പരാതി നല്‍കിയത്. വിജയിയാക്കി പ്രഖ്യാപിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ലെങ്കിലും അതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം പ്രതികരിക്കാമെന്നും നികേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha






















