ജോലി കഴിഞ്ഞ ശേഷം സ്റ്റാന്‍ഡില്‍ തന്നെ കിടന്നുറങ്ങി... കൊട്ടാരക്കര സ്റ്റാന്‍ഡിലെ ഡ്രൈവര്‍ കെഎസ്‌ആര്‍ടിസി ഷോപ്പിംഗ് കോംപ്ലക്‌സില്‍ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊട്ടാരക്കര സ്റ്റാന്‍ഡിലെ ഡ്രൈവര്‍ കൊല്ലം സ്വദേശി ഓമനക്കുട്ടന്‍ (52) ആണ് മരിച്ചത്. ഇയാളുടെ മൃതദേഹം ഇന്ന് പുലര്‍ച്ചെയാണ് കണ്ടെത്തിയത്. കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്‌സില്‍ എംപാനല്‍ ഡ്രൈവറാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച ജോലി കഴിഞ്ഞ ശേഷം സ്റ്റാന്‍ഡില്‍ തന്നെ കിടന്നുറങ്ങുകയായിരുന്നെന്ന് മറ്റു ജീവനക്കാര്‍ പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്.
https://www.facebook.com/Malayalivartha






















