Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

തീയില്‍ കുരുത്തവനാണ് ഈ വയനാടന്‍ പുലി,തല്ലിക്കെടുത്താനാകില്ല ; പോരാടാനും, വെല്ലുവിളിക്കാനും നെഞ്ചുറപ്പുള്ള ഷാജിക്ക് ഈ കോടതി വിധിയുടെ തിരിച്ചടി കൂടുതല്‍ കരുത്ത്

09 NOVEMBER 2018 04:10 PM IST
മലയാളി വാര്‍ത്ത

ഉരുളയ്ക്കുപ്പേരി പോലെ മറുപടി പറയുന്ന പ്രസംഗം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.എം. ഷാജി മലര്‍ത്തിയടിച്ചത് എം.വി. രാഘവന്റെ മകനും മാധ്യമ പ്രവര്‍ത്തനത്തിലെ തനതു കലകൊണ്ട് മലയാളിക്കു പരിചിതനായ എം.വി. നികേഷ്‌കുമാറിനെ. അതും പിതാവിന്റെ തട്ടകമായ അഴീക്കോട് മണ്ഡലത്തില്‍.

കിണറ്റില്‍ ഉപ്പുവെള്ളമുണ്ടെന്ന് പറഞ്ഞ് കിണറ്റിലിറങ്ങിയ നികേഷിനെ പൊളിച്ചടുക്കി. അന്നു കെ.എം. ഷാജി കളം നിറഞ്ഞത് കൗതുകമായിരുന്നു. കിണറ്റില്‍ നിന്നും തൊട്ടിയില്‍ വെള്ളം കോരിയശേഷം കിണറ്റിലിറങ്ങാതെയും വെള്ളമെടുക്കാം എന്നുപറഞ്ഞ് അതേ കിണറ്റിന്‍ കരയില്‍നിന്ന് ഷാജിയുടെ വീഡിയോ. ആ കിണറ്റിലെ വെള്ളത്തില്‍ ഉപ്പില്ലെന്നും തൊട്ടടുത്ത സി.പി.എം കേന്ദ്രത്തിലെ ഫാക്ടറിയില്‍ നിന്നുവരുന്ന ചായം കലര്‍ന്ന ജലം ആ പ്രദേശത്തുകൂടെ ഒഴുകുന്ന ദൃശ്യവും ഷാജി പകര്‍ത്തി. പഞ്ചായത്തു ഭരിക്കുന്നതും, മെമ്പറും സി.പി.എമ്മും. ഒടുവില്‍ നികേഷും മുട്ടുമടക്കി.

കെ.എം. ഷാജിയുടെ പ്രസംഗങ്ങള്‍ തീപ്പൊരിയാണ്. ഇടിവെട്ടു പ്രസംഗം കൊണ്ട് സദസ്സു കയ്യിലെടുക്കും വയനാടന്‍ പുലിക്കുട്ടിയെന്നാണ് ലീഗുകാര്‍ വിളിക്കുന്നത്. കെ.എം. ഷാജി സി.പി.എമ്മിനെയും, പിണറായിയെയും ആക്രമിച്ചു മുന്നേറുന്ന പ്രസംഗങ്ങള്‍ യു ട്യൂബിലും, സോഷ്യല്‍ മീഡിയയിലും ഏറെ വൈറലാണ്. മുസ്ലീം ലീഗില്‍ സി.പി.എമ്മിനെ ആക്രമിക്കാന്‍ എന്നും തന്റേടം കാട്ടുന്നത് കെ.എം. ഷാജിയാണ്. അതുകൊണ്ടു തന്നെ സി.പി.എമ്മിന്റെ കണ്ണിലെ കരടും. എം.വി. നികേഷ് കുമാറുമായി ഏറ്റുമുട്ടിയപ്പോള്‍ മാധ്യമലോകത്തിന്റെ പിന്തുണ നികേഷിനായിരുന്നു എങ്കിലും തനതു കലയിലുള്ള പ്രസംഗം കൊണ്ട് മണ്ഡലം കയ്യിലെടുത്തു. ഓരോ മീറ്റിംഗുകളിലും ആളുകള്‍ ഇരമ്പിയെത്തി.

സമകാലിക വിവാദ വിഷയങ്ങളില്‍ നിയമസഭയില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ത്തി കൈയ്യടി നേടുന്ന ഷാജിയുടെ വെടിക്കെട്ട് എന്നും ഭരണപക്ഷത്തെ ഭയപ്പെടുത്തിയിരുന്നു. ഷാജിയുടെ പ്രസംഗങ്ങള്‍ പതിവായി സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ടായിരുന്നു.
കുറിക്കുകൊള്ളുന്ന ഷാജിയുടെ പ്രസംഗങ്ങളുടെ തുടക്കം ഒരുദാഹരണം. ഞാന്‍ ജനിച്ചു വളര്‍ന്നത് ഉഗാണ്ടയിലൊന്നുമല്ല. വയനാട്ടിലെ കണിയാമ്പറ്റയിലെ മുല്ലഹാജി മദ്രസയില്‍ പത്താംതരവും പഠിച്ചിറങ്ങിയ എന്നെ ആ നാട്ടിലെ ഉസ്താദുമാര്‍ക്കറിയാം. ആ നാട്ടുകാര്‍ക്കറിയാം;

ഒരു ചെറിയ ആവശ്യത്തിന് സംസാരിക്കാന്‍ ഒരിക്കല്‍ മര്‍ഹൂം കാളമ്പാടി ഉസ്താതിനെ കാണാന്‍ പോയതു ഞാനോര്‍ക്കുന്നു. ജാഡകളേതുമില്ലാതെ ചുറ്റും ആള്‍കൂട്ടത്തെ കൂലികൊടുത്ത് നിര്‍ത്തി ആരവത്തിന്റെ ആദരവുണ്ടാക്കാത്ത ആ മഹാ മനീഷി അന്നു പറഞ്ഞു തന്ന ചില കാര്യങ്ങളുണ്ട് ..
എന്റെ ജീവിതത്തില്‍ ചിലപ്പോള്‍ ചിലര്‍ നടത്തുന്ന ബോധപൂര്‍വ്വമായ പ്രകോപനങ്ങളെ അവഗണിക്കുന്നതു ആ വാക്കുകള്‍ നെഞ്ചിലുള്ളതു കൊണ്ടാണു . അതൊരു ദുര്‍ബലതയായി എനിക്കിന്നുവരെ തോന്നിയിട്ടുമില്ല ..
പിളര്‍ന്നതൊന്നും പോര , പിന്നെയും പിന്നെയും പിളര്‍ത്താന്‍ കച്ചകെട്ടിയിറങ്ങുന്നവരെ പലപ്പോഴും അവഗണിക്കുന്നതു അതൊക്കെകൊണ്ടു തന്നെയാണു ..
സമസ്ഥയെയും ലീഗിനെയും ഒക്കെ തമ്മില്‍ തല്ലിച്ചു അതിന്റെ ചലം കുടിചു ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കെ എം ഷാജിയെ അതിനുപയോഗിക്കാം എന്നു വിചാരിക്കരുത്
എന്റെ നിലപാടുകള്‍ സുതാര്യവും വ്യക്തവുമാണു !!
ഏതെങ്കിലും ഒരു മതസംഘടനയില്‍ അംഗത്വമെടുത്തു പ്രവര്‍ത്തിക്കുന്നവനല്ല ഞാന്‍ .
സമുദായവുമായി ബന്ധപെട്ട വിഷയങ്ങളില്‍ ശരിയെന്നു തോന്നുന്ന ബോധ്യങ്ങള്‍ ഇനിയും പറഞ്ഞുകൊണ്ടെയിരിക്കും , അതേതു കൊമ്പത്തവന്റെ മുന്നിലായാലും ..
അതു തെറ്റാണെങ്കില്‍ തിരുത്തിതരാന്‍ അവകാശമുള്ള പണ്ഡിത നേതൃത്വവും ഇവിടെയുണ്ട് .
സമുദായത്തെ കൊണ്ടുപോയി സി പി എമ്മിന്റെ ആലയില്‍ കെട്ടാന്‍ അച്ചാരം വാങ്ങിയവര്‍ ഉപദേശകരുടെയും വിമര്‍ശ്ശകരുടെയുമൊക്കെ വേഷംകെട്ടി വരുന്നത് തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധിയുള്ളതുകൊണ്ടാണു പലപ്പോഴുമുള്ള ഈ മൗനം :

അതല്ലാതെ ഭീരുത്വമൊ ഉത്തരമില്ലായ്മയൊ ആണെന്നു കരുതി വെറുതെ സന്തോഷിക്കരുത്
പോരാടാനും, വെല്ലുവിളിക്കാനും നെഞ്ചുറപ്പുള്ള ഷാജിക്ക് ഈ കോടതി വിധിയുടെ തിരിച്ചടി കൂടുതല്‍ കരുത്താകും. ഇനിയുള്ള അങ്കങ്ങള്‍ക്ക് ഊര്‍ജമാകും. ഷാജി തീയില്‍ കുരുത്തവനാണ്. ഈ വയനാടന്‍ പുലി പതുങ്ങുന്നത് ഇനിയൊരു മുന്നേറ്റത്തിനാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (36 minutes ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (43 minutes ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (49 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (52 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (55 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (1 hour ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (1 hour ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (1 hour ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (2 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (7 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

Malayali Vartha Recommends