Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

തെരഞ്ഞെടുപ്പില്‍ ഷാജിക്ക് വോട്ട് ചെയ്യുന്നത് ജിഹാദ് (വശുദ്ധ യുദ്ധം) പോലെയാണ് , നികേഷ് കുമാര്‍ അമുസ്ലീമായതിനാല്‍ പരാജയപ്പെടുത്തണം, നികേഷ് സ്വര്‍ഗത്തില്‍ പോകില്ലെന്നും അഞ്ച് നേരം നിസ്‌ക്കരിക്കുന്ന കെ.എം ഷാജി സ്വര്‍ഗത്തില്‍ പോകുമെന്നും നോട്ടീസില്‍ പറയുന്നു

09 NOVEMBER 2018 04:19 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ സി.പി.എം സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച എം.വി നികേഷ് കുമാറിനെതിരെ യു.ഡി.എഫിന്റെ പേരില്‍ പ്രചരിച്ച രഹസ്യ ഫത്വയാണ് കെ.എം ഷാജിക്ക് വിനയായത്. ഇത്തരത്തിലുള്ള എട്ടോളം ഫത്വകളാണ് മണ്ഡലത്തില്‍ പ്രചരിച്ചത്. എല്‍.ഡി.എഫ് പരാതി നല്‍കിയതിനെ തുടര്‍ന്ന് വളപട്ടണം പൊലീസ് മുസ്്‌ലിം ലീഗ് , കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍ പരിശോധന നടത്തിയാണ് ഈ നോട്ടീസുകള്‍ കണ്ടെത്തിയത്.

തെരഞ്ഞെടുപ്പ് കാലത്ത് ഇവ ജനവിധിയെ സ്വാധീനിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ മാധ്യമങ്ങള്‍ പ്രതരിപ്പിച്ചില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തായ ശേഷം ഹസീബ് എന്ന യുവാവാണ് വിവരാവകാശ നിയമപ്രകാരമാണ് ഇവ ശേഖരിച്ചത്. എന്നാല്‍ തങ്ങളുടെ കയ്യില്‍ നിന്ന് നോട്ടീസുകള്‍ പിടിച്ചെടുത്ത ചില ഉദ്യോഗസ്ഥര്‍ ഇത്തരത്തിലുള്ള നോട്ടീസുകള്‍ അതില്‍ തിരുകി കയറ്റുകയായിരുന്നെന്നും യു.ഡി.എഫ് ഔദ്യോഗികമായി ഇറക്കിയ നോട്ടീസ് അല്ലെന്നും കണ്‍വീനര്‍ ബെന്നിബഹാന്‍ അറിയിച്ചു.

ജനങ്ങളുടെ മതവികാരം ഇളക്കാന്‍ ബോധപൂര്‍വമായി അറബിയില്‍ 'അസലാമു അലൈക്കും വ റഹ്മത്തുള്ളാഹി വബറക്കാത്ത് ഹു' എന്ന അഭിവാദനം പൂര്‍ണ്ണമായി പ്രയോഗിച്ചാണ് നോട്ടീസ് ആരംഭിക്കുന്നത്. മുസ്്‌ലിം വിശ്വാസികള്‍ ഏത് നല്ല കാര്യം ചെയ്യുമ്പോഴും ഉച്ചരിക്കാറുള്ള ബിസ്മില്ലാഹി റഹ്മാനി റഹിം (പരമ കാരുണികനും കരുണാ നിധിയുമായ ദൈവത്തിന്റെ നാമത്തില്‍) എന്ന വാക്യവും അറബിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനടിയില്‍ ഷാജിക്ക് വോട്ട് ചെയ്യാനും നികേഷ് കുമാര്‍ അമുസ്ലീമായതിനാല്‍ പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു. മത പണ്ഡിതന്‍മാരും പുരോഹിതരും പുറപ്പെടുവിക്കുന്ന ഫത്വ പോലെ കര്‍ശനമായി പാലിക്കേണ്ട കാര്യങ്ങളാണ് നോട്ടീസിലുള്ളത് എന്ന രീതിയിലാണ് അത് അവതരിപ്പിച്ചിരിക്കുന്നത്. ഇത് വിശ്വാസികളെ വീഴ്ത്താനുള്ള കുതന്ത്രമാണെന്നാണ് നികേഷ് ആരോപിക്കുന്നത്. 

തെരഞ്ഞെടുപ്പില്‍ ഷാജിക്ക് വോട്ട് ചെയ്യുന്നത് ജിഹാദ് (വശുദ്ധ യുദ്ധം) പോലെയാണ് എന്ന ധ്വനിയും ഇതിലുണ്ട്. യുദ്ധം നടക്കുമ്പോള്‍ ഊഹാപോഹങ്ങളും കേട്ട്‌കേള്‍വികളും വിശ്വസിക്കരുതെന്നും അത്തരം പ്രചരണങ്ങള്‍ കേട്ട് ആര്‍ക്കെങ്കിലുമെതിരെ നീങ്ങരുതെന്നുമുള്ള നിര്‍ദ്ദേശിക്കുന്ന ഖുര്‍ആന്‍ വചനത്തെ ദുരുപയോഗപ്പെടുത്തിയെന്നും നികേഷ് ആരോപിക്കുന്നു. അമുസ്്‌ലിംമായ നികേഷ് സ്വര്‍ഗത്തില്‍ പോകില്ലെന്നും അഞ്ച് നേരം നിസ്‌ക്കരിക്കുന്ന കെ.എം ഷാജി സ്വര്‍ഗത്തില്‍ പോകുമെന്നും അതിനാല്‍ ഷാജിയെ വിജയിപ്പിക്കണമെന്നും ആഹ്വാനം ചെയ്തത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ പരസ്യമായ ലംഘനമാണെന്നും നികേഷ് ഹൈക്കോടതിയില്‍ വാദിച്ചു.

'പരമ കാരുണ്യവാനായ അല്ലാഹുവിന് മുന്നില്‍ അമുസ്്‌ലിംങ്ങള്‍ക്ക് സ്ഥാനമില്ല. അവര്‍ അന്ത്യനാളുകളില്‍ സിറാത്തിന്റെ പാലം കടക്കില്ല. ചെകുത്താനൊപ്പം അന്തിയുറങ്ങേണ്ടവരാണവര്‍. അതിനാല്‍ കെ. മുഹമ്മദ് ഷാജി എന്ന കെ.എം ഷാജിയെ വിജയിപ്പിക്കാന്‍ എല്ലാ വിശ്വാസികളും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. അതില്‍ ഖുര്‍ആന്‍ വചനം 49: 06 ഉള്‍പ്പെടുത്തിട്ടുണ്ട്. ' ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാക്കമ്മറ്റിയുടെ പേരിലാണ് ഫത്‌വ ഇറങ്ങിയത്.

എന്നാല്‍ തെരഞ്ഞെടുപ്പിന് തലേന്ന് വരെ തനിക്ക് വര്‍ഗീയ വാദികളുടെ വോട്ട് വേണ്ടെന്ന് കെ.എം ഷാജി ആവശ്യപ്പെട്ടിരുന്നു. മുസ്്‌ലിം വര്‍ഗീയതയെ ശക്തമായി എതിര്‍ക്കുന്ന കെ.എം ഷാജിക്കെതിരെ എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും എന്‍.ഡി.എഫും അടക്കമുള്ളവരും എല്‍.ഡി.എഫിലെ ചിലരും ചേര്‍ന്ന് പ്രചരിപ്പിച്ച നോട്ടീസ് ആണിതെന്ന് യു.ഡി.എഫുകാര്‍ ആരോപിക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (38 minutes ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (45 minutes ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (51 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (54 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (57 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (1 hour ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (1 hour ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (1 hour ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (2 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (7 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (9 hours ago)

Malayali Vartha Recommends