ശബരിമല വിഷയത്തില്‍ സുപ്രീംകോടതി ഹരജികള്‍ പരിഗണിക്കുമ്പോള്‍ അഭിപ്രായം പറയേണ്ട സാഹചര്യം വന്നാല്‍ മാത്രമേ നിലപാട് വ്യക്തമാക്കേണ്ടതുള്ളൂവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി ഹരജികള്‍ പരിഗണിക്കുമ്പോള്‍ അഭിപ്രായം പറയേണ്ട സാഹചര്യം വന്നാലേ നിലപാട് വ്യക്തമാക്കേണ്ടതുള്ളൂവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സുപ്രീംകോടതി എന്ത് ഉത്തരവ് പുറപ്പെടുവിച്ചാലും അംഗീകരിക്കാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.
വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ അക്രമസംഭവങ്ങളും പ്രതിഷേധങ്ങളും യുവതികളെ പ്രവേശിപ്പിക്കാനുള്ള നടപടിയും സുപ്രീംകോടതിയെ അറിയിക്കും. 13ന് ഹരജികള്‍ പരിഗണിക്കുമ്പോള്‍ ബോര്‍ഡിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം ഹാജരാകും. ആര്യാമ സുന്ദരവുമായി ബോര്‍ഡ് നിലപാട് ചര്‍ച്ച ചെയ്യാന്‍ ദേവസ്വം കമീഷണര്‍ എന്‍. വാസു, ബോര്‍ഡിന്റെ ഹൈകോടതിയിലെ സ്റ്റാന്‍ഡിങ് കൗണ്‍സില്‍മാരായ കെ. ശശികുമാര്‍, എസ്. രാജ്‌മോഹന്‍ എന്നിവരെ ചുമതലപ്പെടുത്തി.
സ്ത്രീപ്രവേശനവിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരുന്ന കാലത്ത് ബോര്‍ഡ് പ്രസിഡന്റായിരുന്ന അഡ്വ. എം. രാജഗോപാലന്‍നായരുടെ വിദഗ്ധ അഭിപ്രായം ആരായാനും തീരുമാനിച്ചതായി പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ ഹാജരായിരുന്ന അഭിഭാഷക ബീന മാധവിനെ ആ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനവും യോഗം അംഗീകരിച്ചു.
"
https://www.facebook.com/Malayalivartha

























