പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി നാളെ ബംഗളൂരുവിലേക്ക് മടങ്ങും

പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ഞായറാഴ്ച ബംഗളൂരുവിലേക്ക് മടങ്ങും. വൈകീട്ട് നാലിന് അന്‍വാര്‍ശ്ശേരിയില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ഥനക്കുശേഷമാണ് മടക്കം. മാതാവ് അസ്മ ബീവിയെ സന്ദര്‍ശിക്കാനായിരുന്നു ഒക്‌ടോബര്‍ 28 മുതല്‍ നവംബര്‍ നാലുവരെ ബംഗളൂരുവിലെ പ്രത്യേക കോടതി അനുമതി നല്‍കിയത്.
കടുത്ത നിബന്ധനയെ തുടര്‍ന്ന് വരാന്‍ ആദ്യം വിസമ്മതിച്ചിരുന്നു. മാതാവിന്റെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച അനുമതി ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. ചൊവ്വാഴ്ചയാണ് മാതാവ് മരിച്ചത്.
"
https://www.facebook.com/Malayalivartha

























