ഭർത്താവിന് കത്തെഴുതിവച്ച് ആത്മഹത്യ ചെയ്യാൻ പോയ തൻസിയെ ബന്ധുക്കൾ പൊക്കിയത് രണ്ടാം വിവാഹത്തിനായി കാമുകനോടൊപ്പം ക്ഷേത്രത്തില്‍ എത്തിയപ്പോൾ... പ്രിയതമ ചെയ്യുമെന്ന് ഭയന്ന് ഭര്‍ത്താവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു; സംഭവം ചേർത്തലയിൽ

ഒന്നര വര്‍ഷം മുമ്ബാണു പേട്ടസ്‌കൂളിനു സമീപം താമസിക്കുന്ന മേസ്തിരിപ്പണിക്കാരന്‍ സാദിഖും തന്‍സിയും വിവാഹിതരായത്. കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നു പറയപ്പെടുന്നു. ഇതിനിടയില്‍ ആശുപത്രിയില്‍ ഒരു ബന്ധുവിനു കൂട്ടുനില്‍ക്കാന്‍ എത്തിയപ്പോഴാണ് തന്‍സി മറ്റൊരു രോഗിയെ സഹായിക്കാനെത്തിയ അജയകുമാറുമായി പരിചയപ്പെട്ടത്.
ഇത് പിന്നീട് പ്രണയമായി മാറുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും അതില്‍ ആര്‍ക്കും പങ്കില്ലെന്നും എഴുതിവച്ച ശേഷമാണു തന്‍സി വീടുവിട്ടത്. ഇതിന്റെ പിറ്റേന്ന് ഉച്ചയോടെ സാദിഖിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നവംബര്‍ ഒന്നിനു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സാദിഖിന്റെ മൃതദേഹം സംസ്‌കരിച്ചു.
ഭാര്യ ആത്മഹത്യ ചെയ്യുമെന്നു ഭയന്നാണു സാദിഖ് ജീവനൊടുക്കിയതെന്നു പോലീസ് കരുതുന്നു. സാദിഖിന്റെ മരണവിവരം തന്‍സി അറിഞ്ഞിരുന്നോ എന്നു വ്യക്തമായിട്ടില്ല. അതേസമയം ഭര്‍ത്താവ് തൂങ്ങിമരിച്ചതിനു പിന്നാലെ കാമുകനോടൊപ്പം രണ്ടാം വിവാഹത്തിനു ക്ഷേത്രത്തില്‍ എത്തിയ ഭാര്യയെ പോലീസ് കണ്ടെത്തി ബന്ധുക്കള്‍ക്കൊപ്പം വിട്ടു. കാഞ്ഞിരപ്പള്ളി സ്വദേശിനി തന്‍സി (20) കഴിഞ്ഞ 30-നു വീടുവിട്ടിറങ്ങിയതിനു പിറ്റേന്നാണു ഭര്‍ത്താവ് കാഞ്ഞിരപ്പള്ളി പുത്തന്‍പുരയ്ക്കല്‍ സാദിഖി(32) നെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തന്‍സിയെ കാണാനില്ലെന്നു ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണു മണിമല പഴയിടം പുലയാര്‍കുന്നേല്‍ അജയകുമാറി (26) നൊപ്പം അവര്‍ ഇന്നലെ ചേര്‍ത്തലയ്ക്കടുത്തുള്ള ക്ഷേത്രത്തിലെത്തിയത്. ബന്ധുക്കള്‍ നല്‍കിയ രഹസ്യവിവരത്തെത്തുടര്‍ന്നാണു പോലീസ് ഇവരെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























