മദ്യപിച്ച് ജോലിയ്ക്കെത്തി; എറണാകുളം എഎസ്ഐയുടെ പണി തെറിച്ചു
ജോലിയ്ക്കിടെ മദ്യപിച്ച് കൃത്യ നിര്‍വ്വഹണത്തില്‍ വീഴ്ച്ച വരുത്തിയെന്നാരോപിച്ച് പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. എറണാകുളം എആര്‍ ക്യാമ്പിലെ എഎസ്ഐ സാം തോമസിനെയാണ് കമ്മീഷണര്‍ എം പി ദിനേശ് സസ്പെന്‍ഡ് ചെയ്തത്.
ശ്രീലങ്കയില്‍ നിന്നുള്ള നാവിക, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സുരക്ഷയുടെ ലെയ്സണ്‍ ഓഫീസറായി നിയമിച്ച സാം തോമസ് ഇവര്‍ താമസിക്കുന്ന സ്വകാര്യ ഹോട്ടലില്‍ മദ്യപിച്ച് ലക്കുകെട്ടാണ് ജോലിയ്ക്കെത്തിയത്. ഇക്കാര്യം ശ്രീലങ്കന്‍ ഉദ്യോഗസ്ഥര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് എഎസ്ഐയ്ക്കെതിരെ നടപടിയെടുത്തതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എം പി ദിനേശ് പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് കാലത്ത് കേരളാ പോലീസ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു സാം തോമസ്.
https://www.facebook.com/Malayalivartha