മദ്യലഹരിയിൽ സൈനികൻ പൊലീസുകാരനെ ബൈക്കിടിച്ച് കൊലപ്പെടുത്തി

ജാര്‍ഖണ്ഡിലെ ഡുംകയിൽ മദ്യലഹരിയിലായിരുന്ന പട്ടാളക്കാരന്‍ പൊലീസുകാരനെ ബൈക്കിടിച്ച് കൊലപ്പെടുത്തിയാതായി റിപ്പോർട്ടുകൾ. വാഹനങ്ങൾ പരിശോധിക്കുന്നതിനിടയിൽ ചുമതലയുണ്ടായിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍ സഞ്ചീവ് കുമാര്‍ ആണ് അപകടത്തിൽ മരണമടഞ്ഞത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന സഞ്ചീവ് കുമാറിനെ മദ്യാസക്തിയിലായിരുന്ന സിക്കന്തര്‍ മണ്ഡല്‍ എന്ന സൈനികന്‍ ബൈക്കിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സഞ്ചീവ് കുമാറിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇതിനോടകം തന്നെ മരണം സംഭവിച്ചിരുന്നു. സംഭവത്തെത്തുടർന്ന് സൈനികനെ അറസ്റ്റ് ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























