Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

വോട്ടുരാഷ്ട്രീയത്തിന് ആചാരവും അവകാശവും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍; സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ അന്തിമവിധി അത്രയെളുപ്പം മാറ്റിയെഴുതപ്പെടില്ല; പ്രതിഷേധങ്ങള്‍ക്ക് അയ്യപ്പ വിശ്വാസികളുടെ ശരണമന്ത്രങ്ങള്‍ കൂടിച്ചേര്‍ന്നതോടെ വിശ്വാസികളും ഭരണകൂടവും തമ്മിലുള്ള പോര് നേര്‍ക്കുനേര്‍

22 NOVEMBER 2018 06:53 PM IST
മലയാളി വാര്‍ത്ത

ആചാരങ്ങളും അവകാശങ്ങളും തമ്മിലുള്ള തര്‍ക്കത്തില്‍ സുപ്രീം കോടതിയുടെ വിധി അവകാശങ്ങളുറപ്പിക്കുന്നതായിരുന്നു. തുല്യതയുടെ അവകാശം. സ്ത്രീപുരുഷ ലിംഗസമത്വം നടപ്പിലാക്കുക ഭരണഘടനാ ബാധ്യതയാണ്. അയ്യപ്പ വിശ്വാസികള്‍ ഒരു പ്രതേ്യക വിഭാഗമല്ല. ഹൈന്ദവ സമൂഹവും, ഹൈന്ദവ വിശ്വാസവു, ക്ഷേത്രങ്ങളിലെ ആരാധനാ സമ്പ്രദായങ്ങളും സുപ്രീംകോടതി പൊതുവായി വിലയിരുത്തി. ഒടുവില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രതേ്യക വിലക്കേര്‍പ്പെടുത്താന്‍ കഴിയില്ല എന്ന നിഗമനത്തിലെത്തിച്ചേര്‍ന്നു. ഇത് അവകാശം. സ്ത്രീപുരുഷ സമത്വം. അതിനപ്പുറം ഈ വിധിക്ക് ഒരുപാട് തലങ്ങളുണ്ടായിരുന്നു. വിശ്വാസത്തിന്റെ, സംസ്‌ക്കാരത്തിന്റെ, ആചാരാനുഷ്ഠാനങ്ങളുടെ.

ശബരിമല കേരളത്തിന്റെ വികാരമായിരുന്നു. നവോത്ഥാനവും, പുരോഗമനവുമൊക്കെ ശരിതന്നെ. ഈ കേസിന്റെ വിസ്താര വേളയില്‍ മുന്‍പ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ യുവതീപ്രവേശനം വേണ്ട എന്നെടുത്ത ഉറച്ച നിലപാടില്‍ പിണറായി സര്‍ക്കാര്‍ വെള്ളം ചേര്‍ത്തിരുന്നു. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ശബരിമല ക്ഷേത്രാചാരങ്ങള്‍ മാറ്റിയെഴുതുമ്പോള്‍ ആചാരങ്ങളുമായി ബന്ധപ്പെട്ടവരോട് അഭിപ്രായങ്ങളാരായണം എന്നുള്ള നിലപാടെടുത്തുവെങ്കിലും ശക്തമായ വാദമൊരുക്കാന്‍ ശ്രമിച്ചില്ല. അയ്യപ്പ വിശ്വാസികളെ പ്രതേ്യകമൊരു വിഭാഗമായി കാണാന്‍ കഴിയില്ല എന്നു സുപ്രീംകോടതി പറഞ്ഞപ്പോള്‍ ഇത് കേരളത്തിലെ ഹൈന്ദവാചാരം തന്നെയെന്നു ഉറപ്പിച്ചു പറയാനും സുപ്രീംകോടതിയില്‍ കേരളത്തിനു കഴിഞ്ഞില്ല.

സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ അന്തിമവിധി അത്രയെളുപ്പം മാറ്റിയെഴുതപ്പെടില്ല. അവകാശ സംരക്ഷണം ഉറപ്പിക്കുന്ന സെപ്തംബര്‍ 22 ലെ വിധി ചരിത്രപ്രാധാന്യമുള്ളതായിരുന്നു. അതുവരെയുള്ള നാള്‍വഴികള്‍ ചരിത്രമായി നമുക്കു മറക്കാം. പക്ഷേ അന്നുമുതല്‍ കേരളം ആളിക്കത്താന്‍ തുടങ്ങി. അത് പിടിപ്പുകേടിന്റെ, ധാര്‍ഷ്ട്യത്തിന്റെ, രാഷ്ട്രീയ ലാഭക്കൊയ്ത്തിന്റെ പോരാട്ട ദിനങ്ങളായി.
ഇവിടെ പിഴച്ചത് സര്‍ക്കാരിനുതന്നെ സുപ്രീംകോടതി വിധിക്കെതിരെ ഹൈന്ദവ സംഘടനകളും, ബി.ജെ.പിയും പ്രതിഷേധ അഗ്നി കൊളുത്തിയപ്പോള്‍ കേരളത്തില്‍ ആളിപ്പടര്‍ന്നു. അവയ്ക്കു നേരെ നെഞ്ചുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നിലകൊണ്ടത് ഇത് നവോത്ഥാനത്തിലേക്കുള്ള മഹത്തായ ഒരു ചുവടുവയ്പായാണ് എന്ന പുരോഗമന ചിന്തയുയര്‍ത്തി തന്നെ. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സമരവും, മാറുമറക്കല്‍ സമരവുമൊക്കെ പിണറായിക്ക് ഉദാഹരണങ്ങളായി.

നിരീശ്വര വാദികളായ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെ നീങ്ങുന്നു. എന്ന പ്രചരണം ബലപ്പെട്ടത് മണിക്കൂറുകള്‍ക്കുള്ളിലാണ്. ഹൈന്ദവ സമൂഹത്തിലെ വലിയൊരു വിഭാഗം ചേരി തിരിഞ്ഞു. ആചാരങ്ങള്‍ സംരക്ഷിക്കാന്‍ തെരുവിലിറങ്ങി. പ്രതിഷേധങ്ങള്‍ക്ക് അയ്യപ്പ വിശ്വാസികളുടെ ശരണമന്ത്രങ്ങള്‍ കൂടിച്ചേര്‍ന്നതോടെ വിശ്വാസികളും ഭരണകൂടവും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരായി.

സുപ്രീം കോടതി വിധി വന്നയുടന്‍ സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത് വിവിധ ഹൈന്ദവ സംഘടനകളെയും, തന്ത്രിമാരെയും, മറ്റു രാഷ്ട്രീയകക്ഷി നേതാക്കളെയും ഒരുമിച്ച് ഒരു ചര്‍ച്ചയ്ക്കിരുത്തുകയായിരുന്നു. സാവകാശ ഹര്‍ജിയുള്‍പ്പെടെയുള്ള നിലപാടുകളോട് ഒരു തുറന്ന മനസ്സുകാണിക്കുക. ഇപ്പോള്‍ ഇടതുപക്ഷം മാത്രം വിധി നടപ്പിലാക്കാന്‍ കയ്യൂക്കു കാണിക്കുന്നു എന്ന തോന്നല്‍ ഉണ്ടാവുമായിരുന്നില്ല. സാവകാശ ഹര്‍ജിയില്‍ തീര്‍പ്പാകുന്നതുവരെ യുവതികളോട് വിവിധ സംഘടനയില്‍പെട്ടവര്‍ക്ക് അഭ്യര്‍ത്ഥിക്കാമായിരുന്നു ഇപ്പോള്‍ സന്നിധാനത്തേക്കു വരണ്ട എന്ന്.

അതിനുശേഷം അവധാനതയോടെ ഒരുമിച്ച് സുപ്രീംകോടതിയില്‍ കേരളത്തിനു നീങ്ങാമായിരുന്നു. പക്ഷേ സര്‍ക്കാരിന്റെ വെല്ലുവിളിയും, ഭയപ്പെടുത്തലും വിശ്വാസികള്‍ക്ക് യുദ്ധപ്പുറപ്പാടായി. സമവായത്തിനു പകരം സംഘര്‍ഷാവസ്ഥയിലെത്തി. തീര്‍ത്ഥാടകര്‍ക്ക് ശബരിമല കലാപഭൂമിയായി. തോക്കിന്‍ മുനയില്‍ പോലീസ് നിയന്ത്രിക്കുന്ന സന്നിധാനം തീര്‍ത്ഥാടകരെ ഭയപ്പെടുത്തി. ഇതു കൈവിട്ട കളിയായിപ്പോയി. കോടി മനസ്സുകളില്‍ നൊമ്പരം വാരിയിട്ട് ഈ സര്‍ക്കാര്‍ എന്തുനേടി. ഈ പുരോഗമനം ജനങ്ങള്‍ക്കു വേണ്ടിയാണോ? നവോത്ഥാനമൊരുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇടതുപക്ഷം രാഷ്ട്രീയക്കൊയ്ത്തിന് ശ്രമിച്ചപ്പോള്‍ അതേ നാണയത്തില്‍ ബി.ജെ.പിയും തിരിച്ചടിച്ചു. തകര്‍ന്നത് ശബരിമലയുടെ പാവനത്വമാണ്. ഭാരതത്തിനു മുന്നില്‍ നമ്മള്‍ നാണംകെട്ടു.

നാല്‍പത്തൊന്നു ദിവസം കഠിനവ്രതമെടുത്ത്, കഴിയുമെങ്കില്‍ വീടിനോട് ചേര്‍ന്ന് ഷെഡൊരുക്കി, സ്വയം പാചകം ചെയ്ത് മലയ്ക്കു നഗ്നപാദനായി ഇരുമുടിക്കെട്ടുമായിപ്പോകുന്ന ഭക്തമനസ്സുകളിലെ വിശ്വാസവും ആചാരവും നമ്മള്‍ കാണേണ്ടതായിരുന്നു. വില കൊടുക്കേണ്ടതായിരുന്നു. അവിടെ മുഖ്യമന്ത്രിക്കും, സര്‍ക്കാരിനും തെറ്റുപറ്റി. ഒടുവില്‍ സന്നിധാനം പോലീസ് കസ്റ്റഡിയിലാക്കി. തോക്കിന്‍ മുനയില്‍ തീര്‍ത്ഥാടനമൊരുക്കി. എതിരാളികളെ വെല്ലുവിളിച്ചു അടിയന്തരാവസ്ഥ മോഡലില്‍ അവരെ അകത്താക്കി. വിജയിക്കാന്‍ മാര്‍ഗമല്ല പ്രധാനം. അതു സര്‍ക്കാരിനും, പ്രതിഷേധക്കാര്‍ക്കും.

ഇവിടെ തോല്‍ക്കുന്നത് വിശ്വാസി സമൂഹമാണ്. നാളെയുടെ വോട്ടുരാഷ്ട്രീയത്തിന്റെ വിജയക്കൊയ്ത്ത് അവരുടെ കണ്ണീരിലാണ്. അതു മറക്കരുത്. സമഭാവനയുടെ, വിട്ടുവീഴ്ചയുടെ ഒരു സ്വരം ഭരണാധികാരികളില്‍ നിന്ന് കേരളം കൊതിച്ചത് അതു മാത്രമാണ്. ഈ ധാര്‍ഷ്ട്യമല്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (2 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (2 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (2 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (2 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (3 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (6 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (7 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (7 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (7 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (7 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (7 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (7 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

Malayali Vartha Recommends