Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ബാര്‍ക്ക് റേറ്റിംഗില്‍ അംബാനിയുടെ ചാനൽ ആറാം സ്ഥാനത്ത്; ഭക്തർക്കെതിരായാൽ പണി തെറിക്കുമെന്ന് കണ്ടതോടെ കഷ്ടപ്പെട്ട് കടുത്ത നിലപാട് മാറ്റത്തിലേയ്ക്ക്

22 NOVEMBER 2018 08:11 PM IST
മലയാളി വാര്‍ത്ത

ടെലിവിഷന്‍ ബാര്‍ക്ക് റേറ്റിംഗില്‍ മീഡിയ വണ്ണിനും പിന്നില്‍ ആറാം സ്ഥാനത്താണ് അംബാനിയുടെ ചാനലായ ന്യൂസ് 18. മലയാളത്തിലെ മുന്‍നിര ചാനലുകളുമായുള്ള മത്സരത്തിനായാണ് ന്യൂസ് 18 ചാനല്‍ കളത്തിലിറങ്ങിയത്. എന്നാല്‍ ആ മത്സരംഗത്തേക്ക് കടന്നുവരാന്‍ ഇതുവരെ ഈ ചാനലിനായിട്ടില്ല. കേരളത്തില്‍ ഇടതുപക്ഷത്തോടും, എല്‍ഡിഎഫ് സര്‍ക്കാരിനോടും ചേര്‍ന്നുനില്‍ക്കുന്നതാണ് പുരോഗതിക്ക് നല്ലതെന്ന നിലപാടാണ് ഇടതുപക്ഷചായ്വുള്ള എഡിറ്റോറിയല്‍ സ്വീകരിച്ചു വരന്നത്.

എന്നാല്‍, ശബരിമല സമരം എല്ലാം മാറ്റിമറിച്ചു. റേറ്റിങ് കൂട്ടാന്‍ ഭക്തര്‍ക്കൊപ്പം നില്‍ക്കുകയാണ് ബുദ്ധിയെന്ന് മാനേജ്മെന്റിനും എഡിറ്റോറിയലിനും ബോധ്യമായിരിക്കുകയാണ്. അതിന്റെ പ്രതിഭലനമാണ് സന്നിധാനം റിപ്പോര്‍ട്ടര്‍ സനോജ് സുരേന്ദ്രനെതിരെ എടുത്ത അച്ചടക്ക നടപടി. ഇതിന്റെ ഭാഗമായി സനോജ് സുരേന്ദ്രന്റെ മാപ്പപേക്ഷയും ഫേസ്ബുക്കിലുണ്ടായിരുന്നു

ഇടതുപക്ഷ ആശയങ്ങള്‍ പിന്തുടരുന്ന സനോജ് സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട ഒരുപോസ്റ്റാണ് കഴിഞ്ഞ ദിവസം വിവാദമായത്.

ആ പോസ്റ്റ് ഇങ്ങനെ:

' സന്നിധാനത്ത് എത്തുന്നവര്‍ക്ക് അറിയാം പന്നികള്‍ എത്രത്തോളം ഉണ്ടെന്ന്. ഇപ്പോ പന്നികളെ പോലും നാണിപ്പിക്കുന്ന കലാപകാരികളായ ചില പന്നികള്‍ കൂടി എത്തി അവിടെ വലിയ തോതില്‍ മലിനമാക്കുന്നുണ്ട്. എല്ലാ വര്‍ഷവും നടപ്പന്തലും പരിസരവും രാവിലെയും വൈകിട്ടും വൃത്തിയാക്കാന്‍ കരാര്‍ നല്‍കാറുണ്ട്. ഈ വര്‍ഷവും നല്‍കിയിട്ടുണ്ട്. അവര്‍ അവരുടെ ജോലി കൃത്യമായി ചെയ്യുന്നു. അതുരണ്ടാമത് പറഞ്ഞ പന്നികള്‍ക്ക് പിടിക്കുന്നില്ല. അത്രയും ഉള്ളു പ്രശ്നം.' ശബരിമലയില്‍ വൃത്തിഹീനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന രീതിയില്‍ ചില ബിജെപി നേതാക്കള്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിന് പുറമേ സോഷ്യല്‍ മീഡിയയിലും ഒരുവിഭാഗം ഇക്കാര്യം ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനും, ദേവസ്വം ബോര്‍ഡിനുമെതിരെ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞു.

പോസ്റ്റ് വന്നതോടെ സനോജിനെതിരെ സോഷ്യല്‍ മീഡിയയില്‍ മുറവിളികളായി. അയ്യപ്പഭക്തരെ മുറിവേല്‍പ്പിക്കുന്ന നിലപാട് എടുത്താല്‍ ഇപ്പോള്‍ തന്നെ റേറ്റിംഗില്‍ പിന്നില്‍ നില്‍ക്കുന്ന തങ്ങള്‍ക്ക് അത് വന്‍ തിരിച്ചടിയാകുമെന്ന് മാനേജ്മെന്റും എഡിറ്റോറിയലും തിരിച്ചറിഞ്ഞു. ഇതോടെ വിശദീകരണവുമായി ന്യൂസ് 18 മാനേജ്മെന്റ് രംഗത്തെത്തി. 'ന്യൂസ് 18 കേരളം അസിസ്റ്റന്റ് ബുള്ളറ്റിന്‍ പ്രൊഡ്യൂസര്‍ സനോജ് സുരേന്ദ്രന്‍ ശബരിമലയിലെ പ്രതിഷേധങ്ങളെ കുറിച്ച് ഫേസ്ബുക്കില്‍ ഇട്ട കമന്റ് തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. സ്ഥാപനമെന്ന നിലയില്‍ ന്യൂസ് 18 കേരളത്തിന് അത്തരം പരാമര്‍ശങ്ങളുമായി ഒരുബന്ധവുമില്ല. വ്യക്തമായ സോഷ്യല്‍ മീഡിയ നയമുള്ള സ്ഥാപനമാണ് ന്യൂസ് 18. സനോജ് സുരേന്ദ്രന്റെ നടപടി ഞങ്ങളുടെ സോഷ്യല്‍ മീഡിയ നയത്തിന് എതിരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാനേജ്മെന്റ് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്'.

എന്നല്‍ അപകടം മണത്താണ് ന്യൂസ് 18 സനോജ് സുരേന്ദ്രനെതിരെ അച്ചടക്ക നടപടിയിലേക്ക് നീങ്ങിയത്. അയ്യപ്പഭക്തരെ പിണക്കിയാല്‍ തിരിച്ചടി ഉറപ്പെന്നും മാനേജ്മെന്റിനും എഡിറ്റോറിയലിനും ബോധ്യമായിട്ടുണ്ട്. റേറ്റിംഗില്‍ ആറാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍, ഇനി കൈവിട്ട കളി ഗുണകരമാകില്ല. ഏതായാലും ശബരിമല സമരം കേരളത്തിലെ മാധ്യമങ്ങളുടെ നിലപാടുകളെ പോലും സ്വാധീനിക്കുന്ന തരത്തിലേക്ക് വളര്‍ന്നിരിക്കുന്നു. അതുതന്നെയാണ് ഈ ചാനലുകളുടെ നിലപാട് മാറ്റത്തിന് കാരണവും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (2 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (2 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (2 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (2 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (3 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (6 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (7 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (7 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (7 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (7 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (7 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (7 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (7 hours ago)

Malayali Vartha Recommends