ആൺ കുട്ടിക്ക് ചേർന്ന ഒരുപേരേ ഇപ്പോൾ മനസ്സിലുള്ളൂ അത് “യതീഷ് ചന്ദ്ര “ ! ; ആൺകുഞ്ഞിന് പേരിടാൻ അഭ്യർത്ഥിച്ച മാതാപിതാക്കൾക്ക് സന്ദീപാനന്ദ ഗിരി നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

കര്‍ശന നിയന്ത്രണങ്ങൽ ഏർപ്പെടുത്തിയ നിലയ്ക്കലില്‍ സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്രയാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം. മുഖം നോക്കാതെ ഉറച്ച നിലപാടോടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന മാതൃകാ പോലീസുദ്യോഗസ്ഥന്‍.
ശബരിമലയിലെത്തിയ കേന്ദ്രമന്ത്രിയുമായി വാക്കുതര്‍ക്കമുണ്ടാകുകയും, ഉത്തരം മുട്ടിക്കുകയും ശശികലയെ വിരട്ടുകയും ചെയ്ത യതീഷ് ചന്ദ്രയെ പിന്തുണച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇപ്പോൾ സ്വാമി സന്ദീപാനന്ദ ഗിരിയും യതീഷ് ചന്ദ്രയെ പരോക്ഷമായി പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്.
ഇന്നലെ ജനിച്ച ഒരു ആണ്‍കുഞ്ഞിന് പേരു നിർദ്ദേശിക്കാമോയെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ താന്‍ നിര്‍ദേശിച്ച പേര് യതീഷ് ചന്ദ്രയെന്നാണെന്ന് സന്ദീപാനന്ദ ഗിരി പറയുന്നു. ഇപ്പോള്‍ ആണ്‍കുട്ടിക്ക് ചേര്‍ന്ന ഒരേയൊരു പേരെ മനസിലുള്ളു... എന്നും സ്വാമി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്....
ഇന്നലെ രാത്രി ഒരാൺ കുഞ്ഞ് പിറന്നതിന്റെ സന്തോഷം കുട്ടിയുടെ അച്ചനും അച്ചമ്മയും അറിയിക്കുകയും ഒപ്പം ഒരഭ്യർത്ഥനയും സ്വാമിജി ഒരു പേര് നിർദേശിക്കണമെന്നും ഇപ്പോൾ തന്നെ ഹോസ്പിറ്റൽ രജിസ്റ്ററിൽ പേര് കൊടുക്കണമെന്നും.
ചുരുക്കി പറഞ്ഞാൽ സ്വാമിയുടെ മനസ്സിൽ നിന്ന് ആൺ കുട്ടിക്ക് ചേർന്ന നല്ലൊരു പേര് ഉടനെ പറയാൻ പറഞ്ഞപ്പോൾ മറ്റൊന്നും ആലോചിച്ചില്ല;
അവരോട് ഇങ്ങനെ മറുപടി പറഞ്ഞു;
#ആൺ കുട്ടിക്ക് ചേർന്ന ഒരുപേരേ ഇപ്പോൾ മനസ്സിലുള്ളൂ അത് “യതീഷ് ചന്ദ്ര “എന്നറിയിച്ചു.
യതീന്ദ്രനും ചന്ദ്രപ്രഭയുമുള്ള കുടുംബത്തിന് പേര് ശ്ശി ബോധിച്ചു...
https://www.facebook.com/Malayalivartha

























