കോടതി പറഞ്ഞു; ഗവര്‍ണര്‍ പറഞ്ഞു; പ്രതിപക്ഷം പറഞ്ഞു; ഭക്തര്‍ ഒന്നാകെ പറഞ്ഞു നിരോധനാജ്ഞ പിന്‍വലിക്കണമെന്ന്; പ്രതിഷേധത്തിനിടെ നിരോധനാജ്ഞ വീണ്ടും നാല് ദിവസത്തേക്ക് നീട്ടി; പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിരോധനാജ്ഞ നീട്ടിയത്

ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി. നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കളക്റ്റര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു, ഇതേ തുടര്‍ന്നാണ് നടപടി. സന്നിധാനം, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച്ച അര്‍ദ്ധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ പുറപ്പെടുവിച്ചത് എഡിഎമ്മിന്റെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷമാണ്.
അതേസമയം ശബരിമലയില്‍ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ട 40 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം അന്വേഷണത്തിന് നേതൃത്വം നല്‍കി ഹൈടെക്ക് സെല്ലിന്റെയും ജില്ലാ സൈബര്‍ സെല്ലുകളുടെയും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു 40 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























