Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ഇന്ന് തൃക്കാര്‍ത്തിക.... മണ്‍ചെരാതുകളില്‍ കാര്‍ത്തികദീപം തെളിയിച്ച് നാടെങ്ങും തൃക്കാര്‍ത്തിക ആഘോഷിക്കുന്നു

23 NOVEMBER 2018 08:24 AM IST
മലയാളി വാര്‍ത്ത

വൃശ്ചിക മാസത്തിലെ കാര്‍ത്തിക നാളാണ് തൃക്കാര്‍ത്തികയായി ആഘോഷിക്കുന്നത് . മണ്‍ചെരാതുകളില്‍ കാര്‍ത്തികദീപം തെളിയിച്ച് നാടെങ്ങും തൃക്കാര്‍ത്തിക ആഘോഷിക്കുന്നു. ലക്ഷ്മീദേവിയുടെ പ്രീതിയ്ക്കായി വീടും പരിസരങ്ങളും ദീപങ്ങളാല്‍ അലങ്കരിക്കുന്ന ആഘോഷവേളയാണ് വൃശ്ചിക തൃക്കാര്‍ത്തിക നാള്‍.

സന്ധ്യക്ക് വീടുകളിലും വഴിയോരങ്ങളിലും മണ്‍ചെരാതുകളില്‍ തിരിയിട്ട് കത്തിച്ചു വയ്ക്കുന്നു. ഇത് അതീവ സുന്ദരമായ ദൃശ്യമാണ്. ഇന്ന് ചെരാതുകള്‍ക്ക് പകരം മെഴുകുതിരികളാണ് കൂടുതല്‍ ഉപയോഗിക്കുന്നത് എന്നൊരു വ്യത്യാസമുണ്ട്



വൃശ്ചികത്തിലെ കാര്‍ത്തിക നാളിലാണ് ദേവി ജനിച്ചതെന്നാണ് സങ്കല്പം. അന്ന് ചുറ്റുവിളക്ക് കൊളുത്തി ദേവിയുടെ ജന്മദിനം ആഘോഷിക്കുന്നു.. ദേവിയുടെ ഭര്‍ത്താവായിത്തീര്‍ന്ന പാലകന്‍ പിറന്ന ദിവസമായി വൃശ്ചികത്തിലെ കാര്‍ത്തികയെപ്പറ്റി ഭദ്രാകളിപ്പാട്ടിന്റെ വടക്കന് ചചീരിലെ അഞ്ചാം കാതത്തില് പറയുന്നു. തെങ്ങും പ്ലാവും അടുത്തടുത്ത് നില്ക്കുന്ന സ്ഥലത്ത് മുറത്തില്‍ ഇടിഞ്ഞിലുകളോ (ചെരാതുകള്‍) വെളളയ്ക്ക(കൊച്ചങ്ങ) തോടുകളോ നിറച്ച് എണ്ണ നിറച്ച് തിരി കൊളുത്തി വയ്ക്കും. പുതിയ മുറത്തിലോ താമ്പാളത്തിലോ അരി, ശര്‍ക്കര, അരിമാവ്, തേങ്ങ, ദീപം, തുളസിപ്പൂവ്, അവില്, പൊരി തുടങ്ങിയ പടുക്ക സാധനങ്ങള്‍ ചന്ദനം, ഭസ്മം, എന്നിവ ഒരുക്കി വച്ച് രണ്ട് പന്തം കത്തിക്കും. ആ പന്തങ്ങളുമായി സ്ത്രീയും, പുരുഷനും വീടിന് മൂന്ന് വലംവയ്ക്കും. ചുറ്റിനുമുളള വൃക്ഷങ്ങളുടെ പേരുചൊല്ലി ദീപം കാട്ടും. കാര്‍ത്തികക്ക് കാച്ചിലും ചെറുകിഴങ്ങും കരിക്കും കഴിക്കണം. താമ്പാളത്തില്‍ അരിമാവും, ശര്‍ക്കരയും നല്ലെണ്ണയും ഞെവടിച്ചേര്‍ത്ത് ഓരോ ഉരുളയും കരിക്ക് തെരളിയപ്പം എന്നിവയുമാണ് രാത്രി ഭക്ഷണം. തടവിളക്കു കൊളുത്തി അരിയും തേങ്ങയും ഉപ്പോ മധുരമോ ചേര്‍ക്കാതെ പൂവരശിന്റെ ഇലയില്‍ (ചീലന്തി) അടയുണ്ടാക്കി സന്ധ്യയ്ക്ക് നിവേദിക്കുന്ന ചടങ്ങ് ചിലയിടങ്ങളിലുണ്ട്.



വൃശ്ചികം ഒന്നു മുതല്‍ കാര്‍ത്തിക വരെ കാര്‍ത്തിക പൂവിടുന്ന ചടങ്ങും ഉണ്ട്. തെക്കതുകള്‍ക്ക് മുന്നിലെ മുറ്റത്താണ് കാര്‍ത്തിക പൂക്കളം ഒരുക്കുന്നത്. ഉപ്പനെച്ചത്തിന്റെ പൂവിനെയാണ് കാര്‍ത്തിക പൂവെന്ന് വിളിക്കുന്നത്. കാര്‍ത്തിക പൂക്കളത്തില്‍ തിട്ട വേണ്ട. തറയില്‍ ചാണകം മെഴുകി നടുക്ക് ഗണപതിയെ സങ്കല്പിച്ച് പൂവ് കുത്തിവയ്ക്കും. അതിനെച്ചുറ്റിയാണ് കാര്‍ത്തിക പൂവും നിറമുളള മറ്റ് പൂവുകളും ഇടുന്നത്.കാര്‍ത്തിക പൂക്കളം ഒരു മണ്ഡലക്കാലം വരെ ഇടാം. (41 നാള്) വൃശ്ചികം അവസാന നാളിലും മണ്ഡലം തീരുന്ന ദിവസവും കാര്‍ത്തിക പൂവ് മാത്രമെ കളത്തില്‍ പാടുളളൂ. തലേനാള്‍ കാര്‍ത്തികപ്പൂവിന്റെ മൊട്ട് പറിച്ച് വെളളത്തിലിട്ടു വയ്ക്കും. പിറ്റേന്നാള്‍ അത് വിടരുമ്പോള്‍ തെല്ലു നിറവ്യത്യാസം വരും. അത് അന്ന് ഇറുത്തെടുക്കുന്ന പൂവും മാറിമാറി ഉപയോഗിച്ചാണ് ആ രണ്ടു ദിവസവും പൂക്കളമൊരുക്കുന്നത്. ഒരു പന്തം വയലിന്റെ നടുഭാഗത്തും ഒരെണ്ണം ചാണകക്കുഴിയിലും കുത്തി നിറുത്തും. കൊതുമ്പിലോ ചൂട്ടിലോ തുണിപൊതിഞ്ഞുകെട്ടി മൂട്ടില്‍് പൂവും കെട്ടി എണ്ണയൊഴിച്ചു കത്തിക്കും. വാഴത്തടയില്‍ കുരുത്തോല വച്ചലങ്കരിച്ചു അതിനു മുകളില്‍ ചിരട്ടയോ ഇടിഞ്ഞിലോ വച്ച് നെല്ലിന്റെ ഉമി കിഴി കെട്ടി എണ്ണയൊഴിച്ച് വയല്ക്കരയില്‍ തടവിളക്കു കത്തിക്കും. വയലില്‍ തെരളിയപ്പം നിവേദിക്കുന്ന ചടങ്ങും ഉണ്ട് ചിലയിടങ്ങളില്‍. ഇത്തരം ചടങ്ങിന് മുമ്പ് കൃഷി പ്രാധാന്യവും ഉണ്ടായിരുന്നെന്നു കാണാം

കന്നിയിലെ കൃഷിയില്‍ കാര്‍ത്തികയോടെ മൂത്ത ഞാറുകളില്‍ കതിരുവരും. അത് കളളക്കതിരെന്നാണം പറയുക. അതിലെ പാലു കുടിക്കാന്‍ വരുന്ന ചാഴികല്‍ വയലിലെ പന്തത്തില്‍ വീണു ചാവും. അതാണ് വയലില് കൊളുത്തി വയ്ക്കുന്നതിന് പിന്നിലെ കൃഷിതന്ത്രം. തെങ്ങിനെ ആക്രമിക്കുന്ന ചെല്ലികള്‍ ചാണകത്തിലാണ് മുട്ടയിടുന്നത്. അതിനെ നശിപ്പിക്കാനാണ് ചാണകക്കുഴിയില്‍ പന്തം കൊഴുത്തി നിറുത്തുന്നത്. പ്രാണികളുടെ പ്രജനന കാലത്ത് തന്നെ നശിപ്പിക്കണമെന്ന കീടനിയന്ത്രണ തന്ത്രവും കാര്‍ത്തികച്ചടങ്ങില്‍ വിവക്ഷിക്കുന്നുവെന്നര്ത്ഥംചാണകത്തിലാണം മുട്ടയിടുന്നത്. അതിനെ നശിപ്പിക്കാനാണ് ചാണകക്കുഴിയില്‍ പന്തം കൊഴുത്തി നിറുത്തുന്നത്. പ്രാണികളുടെ പ്രജനന കാലത്ത് തന്നെ നശിപ്പിക്കണമെന്ന കീടനിയന്ത്രണ തന്ത്രവും കാര്‍ത്തികച്ചടങ്ങില്‍ വിവക്ഷിക്കുന്നുവെന്നര്‍ത്ഥം

തമിഴ്‌നാട്ടിലാണ് കാര്‍ത്തിക പ്രധാനമെങ്കിലും കേരളത്തിലും പ്രത്യേകിച്ച് ദക്ഷിണ കേരളത്തില്‍ തൃക്കാര്‍ത്തിക പ്രധാനമാണ്. അധര്‍മത്തിന്റെ മേല്‍ പരാശക്തി പൂര്‍ണ വിജയം നേടിയ ദിവസമായും തൃക്കാര്‍ത്തിക ആചരിക്കുന്നു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (2 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (2 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (2 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (2 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (3 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (6 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (7 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (7 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (7 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (7 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (7 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (7 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

Malayali Vartha Recommends