സ്‌കൂളിലെ അര്‍ദ്ധ വാര്‍ഷിക പരീക്ഷ ഡിസംബര്‍ 11 മുതല്‍ 20 വരെ

സ്‌കൂളുകളിലെ അര്‍ധവാര്‍ഷിക പരീക്ഷ (ക്രിസ്മസ് പരീക്ഷ) ഡിസംബര്‍ 11 മുതല്‍ 20 വരെ നടത്താന്‍ ക്യു.ഐ.പി യോഗം തീരുമാനിച്ചു. എല്‍.പി, യു.പി ക്ലാസുകളില്‍ 12നായിരിക്കും പരീക്ഷ ആരംഭിക്കുക. എല്‍.പി, യു.പി ക്ലാസുകള്‍ക്ക് ഇത്തവണ വെള്ളിയാഴ്ചകളില്‍ പരീക്ഷയുണ്ടായിരിക്കില്ല. അതിനാല്‍ മുസ്‌ലിം കലണ്ടറിലുള്ള സ്‌കൂളുകള്‍ക്കും ജനറല്‍ കലണ്ടറിലുള്ള സ്‌കൂളുകള്‍ക്കും ഒരേ ടൈംടേബിള്‍ പ്രകാരമായിരിക്കും പരീക്ഷ.
ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള പാഠഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും അര്‍ധവാര്‍ഷിക പരീക്ഷ. എസ്.എസ്.എ നടത്തുന്ന മലയാളത്തിളക്കം പരിപാടി അര്‍ധവാര്‍ഷിക പരീക്ഷയുടെ പശ്ചാത്തലത്തില്‍ തല്‍ക്കാലം മാറ്റിവെക്കും. പരീക്ഷക്കുശേഷം അധ്യയന സമയം കവര്‍ന്നെടുക്കാത്ത രീതിയില്‍ പരിപാടി പുനരാരംഭിക്കാനും യോഗം തീരുമാനിച്ചു.
"
https://www.facebook.com/Malayalivartha

























