ഇഷ്ട താരത്തിന് കാലിടറുന്നു... ശബരിമലയില്‍ ആക്രമണത്തിന് നേതൃത്വം നല്‍കി എന്ന പേരില്‍ വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ അഞ്ച് ബിജെപിആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ കേസ്; സംഘര്‍ഷ സമയത്ത് പോലീസ് മൈക്കിലൂടെ ഭക്തരെ നിയന്ത്രിച്ച വത്സന്‍ തില്ലങ്കേരി ഊരാ കുടുക്കിലേക്ക്

ചിത്തിര ആട്ട വിശേഷ ദിവസങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടേതായിരുന്നു. മലബാറില്‍ മാത്രം ഒതുങ്ങി നിന്ന വത്സന്‍ തില്ലങ്കേരി ആര്‍എസ്എസുകാരുടെ മാത്രമല്ല ഭക്തരുടെ മൊത്തം വത്സേട്ടനായി മാറി. പോലീസ് മൈക്കില്‍ ഭക്തരെ നിയന്ത്രിച്ചു. ഇത് വലിയ വിവാദമായി. പോലീസ് വിശ്വസിച്ച് മൈക്ക് കള്ളന്റെ കൈയ്യില്‍ കൈമാറില്ലല്ലോ എന്നാണ് പലരും പറഞ്ഞത്. എന്തായാലും വത്സന്‍ തില്ലങ്കേരിയുടെ ഇടപെടലാണ് സന്നിധാനത്തെ അന്നത്തെ സംഘര്‍ഷം ഒഴിവായതെന്ന് എല്ലാവരും പറയുന്നുണ്ട്. അതേ സമയം വനിതാ പോലീസിന്റെ ജനനതീയതി നോക്കിയെന്ന് വത്സന്‍ തില്ലങ്കേരി പറഞ്ഞതോടെ പോലീസിനും സര്‍ക്കാരിനും നാണക്കേടായി. ഇതോടെയാണ് കഥ മാറിയത്.
പഴയ ഐജിയും എസ്പിയുമൊക്കെ ശബരിമലയില്‍ നിന്ന് മാറിയതോടെ അന്തരീക്ഷത്തിനും മാറ്റം വന്നു. നേതാക്കളെ പൊക്കി അണികളെ ശാന്തമാക്കുക എന്ന നിലപാട് പോലീസും സര്‍ക്കാരും സ്വീകരിച്ചതോടെ ആരും പ്രതീക്ഷിക്കാതെ ശശികല ടീച്ചറും കെ സുരേന്ദ്രനും അകത്തായി. സുരേന്ദ്രന്‍ കീറിയ ഷര്‍ട്ടും ഇരുമുടി കെട്ടുമായി ഈ സീസണില്‍ മല കയറാന്‍ കഴിയാതെ അനാഥ പ്രേതമായി നടക്കുകയാണ്. അതിനിടയ്ക്കാണ് സുരേന്ദ്രനെ കുടുക്കാന്‍ ശബരിമല ആക്രമണകേസ് പൊടി തട്ടിയെടുത്തത്. സംഭവം സുരേന്ദ്രന് വേണ്ടിയാണെങ്കിലും പെട്ടത് യഥാര്‍ത്ഥത്തില്‍ വത്സന്‍ തില്ലങ്കേരിയാണ്. വത്സേട്ടന്‍ ശബരിമലയുടെ എന്തിന് നിലയ്ക്കലിലെ ഏരിയയില്‍ വന്നാല്‍ സുരേന്ദ്രന്റെ ഗതിയായിരിക്കും. അതിന് യതീഷ് ചന്ദ്ര മാത്രം മതി.
വത്സന്‍ തില്ലങ്കേരിക്കും വിവി രാജേഷിനും എതിരെയാണ് ശബരിമല ആക്രമണ കേസില്‍ അവസാനമായി കേസെടുത്തത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്. യുവമോര്‍ച്ച പ്രസിഡന്റ് പ്രകാശ് ബാബുവിന് എതിരെയും കേസ് എടുത്തിട്ടുണ്ട്. കെ.സുരേന്ദ്രന് എതിരെ കേസ് എടുത്തിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പുതിയ കേസെടുത്തത്. ഇതോടെ സുരേന്ദ്രന്റെ ജയില്‍മോചനം വീണ്ടും നീളും. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് ആരോപിച്ച് ബിജെപി പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള എസ്പി യതീഷ് ചന്ദ്രക്കെതിരെ കേന്ദ്രസര്‍ക്കാറിന് പരാതി നല്‍കുമെന്നും വ്യക്തമാക്കി. ശബരിമലയിലേക്കുള്ള യാത്രക്കിടെ നിരോധാനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ കെ.സുരേന്ദ്രന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
എന്നാല്‍, കണ്ണൂരില്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസ് ഉള്ളതിനാല്‍ ജയില്‍ മോചിതനായില്ല. ഇതിനിടെയാണ് പുതിയ കേസ്. ചിത്തിര ആട്ട വിശേഷ നാളില്‍ 52 കാരിയായ ലളിതയെന്ന തീര്‍ത്ഥാടകയെ ആക്രമിച്ചതില്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. 120 ബി ചുമത്തിയാണ് പത്തനംതിട്ട കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. തൃശ്ശൂര്‍ സ്വദേശിനി ലളിതാ ദേവിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സൂരജ് ഇലന്തൂരിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് ഗൂഢാലോചനയുണ്ടെന്ന കാര്യം വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു. കെ. സുരേന്ദ്രന്‍ ഇപ്പോള്‍ കൊട്ടാരക്കര സബ് ജയിലില്‍ തുടരുകയാണ്.
കണ്ണൂരിലെ കേസില്‍ 26ന് ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശം. ഈ കേസ് പരിഗണിക്കുന്നത് നേരത്തെയാക്കാനും ജാമ്യമെടുക്കാനുമുള്ള നീക്കത്തിലായിരുന്നു ബിജെപി. ചിത്തിര ആട്ട വിശേഷത്തിലെ സംഭവുമായി ബന്ധപ്പെട്ട പുതിയ കേസിലും ഇനി ജാമ്യമെടുക്കേണ്ടതുണ്ട്.
"
https://www.facebook.com/Malayalivartha

























