ശരണം വിളിച്ചാല്‍ ഒരു ഗ്യാരന്റിയുമില്ല... ഇന്നലെ രാത്രിയില്‍ ശരണം വിളിച്ച 100 ഭക്തര്‍ കുടുക്കില്‍; ശരണം വിളിക്ക് കേസെടുക്കാന്‍ പാടില്ലെന്ന് കേടതിയുടെ നിര്‍ദേശം വന്നപ്പോള്‍ ഭക്തര്‍ സന്തോഷിച്ച് ശരണം വിളിച്ചു; എല്ലാം പകര്‍ത്തി പോലീസ് ക്യാമറമാന്‍

ശബരിമലയില്‍ ശരണംവിളി നടത്തിയവര്‍ക്കെതിരെ കേസെടുത്തത് എല്ലാവരേയും അമ്പരപ്പിച്ചിരിക്കുകയാണ്. ശരണം വിളിച്ചാല്‍ കേസെടുക്കാന്‍ പാടില്ലെന്ന് കോടതിയും സര്‍ക്കാരും പോലീസും പറയുമ്പോഴും ശരണം വിളിച്ചാല്‍ കേസെടുക്കുന്ന അവസ്ഥയിലാണ്. കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഭക്തരാണ് സമാധാനപരമായി ശരണം വിളിച്ചത്. അന്നേരം ക്യാമറയില്‍ പകര്‍ത്തി നിന്ന പോലീസുകാര്‍ ഒന്നും പറഞ്ഞതുമില്ല. എന്നാല്‍ ഇന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
ശബരിമലയില്‍ നിരോധനാജ്ഞ ഈ മാസം 26 വരെയാണ് നീട്ടിയത്. മണ്ഡലകാലത്തിന് നടതുറക്കുന്നതുമായി ബന്ധപ്പെട്ട് നവംബര്‍ 15 അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച അര്‍ധരാത്ര ിവരെയാണ് കലക്ടര്‍ പി.ബി. നൂഹ് 144 പ്രഖ്യാപിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ 26 വരെ നീട്ടിയത്. നിരോധനാജ്ഞ ജനുവരി 22 വരെ നീട്ടണമെന്ന് കാട്ടി പത്തനംതിട്ട എസ്.പി കലക്ടര്‍ക്ക് വ്യാഴാഴ്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സന്നിധാനത്തും പമ്പയിലും നിലക്കലിലും സംഘ്പരിവാര്‍ അനുകൂല വാട്‌സ്ആപ് ഗ്രൂപ്പുകളിലെ സന്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചയോടെ ഇന്റലിജന്‍സ് ശബരിമലയില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. ഈസാഹചര്യത്തിലാണ് നിരോധനാജ്ഞ നാലു ദിവസത്തേക്ക് കൂടി നീട്ടിയത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ.
"
https://www.facebook.com/Malayalivartha

























