ശബരിമലയില്‍ പോലീസിനെ കൊണ്ട് നിറഞ്ഞു, നാട്ടില്‍ മോഷ്ടാക്കള്‍ വിലസുന്നു, പട്ടാപ്പകല്‍ വീട് കുത്തി തുറന്ന് കവര്‍ന്നത് 90 പവന്‍

ശബരിമലയില്‍ പതിനയ്യായിരത്തിലധികം പോലീസുകാരെ വിന്യസിച്ചപ്പോള്‍ നാട്ടിലെ പല പോലീസ് സ്‌റ്റേഷനിലും ആവശ്യത്തിന് പോലീസുകാരില്ലാത്ത അവസ്ഥയാണ്. ഇത് മുതലെടുത്തിരിക്കുകയാണ് സാമൂഹ്യ വിരുദ്ധരും കള്ളന്മാരും. ശബരിമലയിലും പരിസരത്തും ഇത്രയേറെ പോലീസുകാരുണ്ടായിട്ടും തൊട്ടടുത്തുള്ള പത്തനാപുരത്തുകാര്‍ പോലും ഭയത്തോടെയാണ് കഴിയുന്നത്. ഇന്നലെ നഗര മധ്യത്തില്‍ പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് 90 പവന്‍ സ്വര്‍ണവും 25,000 രൂപയും കവര്‍ന്നത് നാട്ടുകാര്‍ ഭീതിയോടെയാണ് കാണുന്നത്. പത്തനാപുരം വണ്‍വേയിലെ ലൗലാന്‍ഡില്‍ നവാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. ജോലിക്കു പോയ നവാസും ഭാര്യയും വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മുന്‍ഭാഗത്തെ കതക് കുത്തിതുറന്ന നിലയിലായിരുന്നു. എല്ലാ മുറിയുടെയും കതകുകള്‍ തുറന്നിട്ടുണ്ട്. സ്വര്‍ണം സൂക്ഷിച്ച മുറി പൂര്‍ണമായും വലിച്ചു വാരിയിട്ട നിലയിലാണ്. അലമാരക്ക് സമീപം സൂക്ഷിച്ചിരുന്ന 90 പവന്‍ സ്വര്‍ണമാണ് നഷ്ടപ്പെട്ടതെന്ന് വീട്ടുടമ പറഞ്ഞു.
മതില്‍ ചാടിയാണ് മോഷ്ടാവ് എത്തിയതെന്നാണ് പോലീസ് നിഗമനം. പോലീസ് പരിശോധന നടത്തി. വെള്ളിയാഴ്ച വിരലടയാള വിദഗ്ദ്ധരും ശാസ്ത്രീയ പരിശോധന സംഘവും പരിശോധിക്കും. സമീപത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള സിസിടിവ് ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. നവാസ് എച്ച് ഡി ഉദ്യോഗസ്ഥനാണ്, പത്തനാപുരം സിഐ അന്‍വറിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha

























