ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള ശബരിമല വിഷയത്തില്‍ നടത്തിയ നീക്കങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ്

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് തര്‍ക്കം മുറുകുമ്പോള്‍ ആര്‍എസ്എസ് കടുത്ത നിലപാടിലേക്ക്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള ശബരിമല വിഷയത്തില്‍ നടത്തിയ നീക്കങ്ങള്‍ തിരിച്ചടിച്ചതായി ആര്‍.എസ്.എസില്‍ അഭിപ്രായം. പിള്ളയെ പ്രസിഡന്റാക്കണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ട വിഭാഗം തന്നെയാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. നിഷ്പക്ഷരായ വിശ്വാസികളുടെ പിന്തുണ ആര്‍ജിക്കാന്‍ ആദ്യഘട്ടത്തില്‍ സാധിച്ചിരുന്നെങ്കിലും ശ്രീധരന്‍ പിള്ളയുടെ സുവര്‍ണാവസര പ്രസംഗം ഉള്‍പ്പെടെയുള്ളവ അതില്ലാതാക്കിയെന്നാണ് വിമര്‍ശനം.
പ്രവര്‍ത്തകരെ ശബരിമലയിലെത്തിക്കണമെന്ന് കാണിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ചോര്‍ന്നതും ആര്‍.എസ്.എസ് നേതാക്കള്‍ ഗൗരവപൂര്‍വമായാണ് കാണുന്നത്. ഇതിനെ 'പൊട്ടത്തരം' എന്നാണ് ആര്‍.എസ്.എസിലെ ചിലര്‍ വിശേഷിപ്പിക്കുന്നത്.
അവധാനതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമായിട്ടും വേണ്ടത്ര ശ്രദ്ധ കാണിച്ചില്ല. സര്‍ക്കുലര്‍ പുറത്തായശേഷം വിശദീകരിച്ച് പാര്‍ട്ടി പ്രസിഡന്റടക്കമുള്ളവര്‍ രംഗത്തുവന്നത് കൂടുതല്‍ തിരിച്ചടിയായതായും ഇവര്‍ വിലയിരുത്തുന്നു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ ശബരിമല സന്ദര്‍ശനം ഗുണമുണ്ടാക്കിയത് സംസ്ഥാന സര്‍ക്കാറിനാണെന്ന വിലയിരുത്തലും ആര്‍.എസ്.എസിനകത്ത് ശക്തമാണ്.
നിലക്കലിലെ അതിക്രമത്തില്‍ റിമാന്‍ഡിലായ കെ. സുരേന്ദ്രനെ കാണാന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള എത്താതിരുന്നതില്‍ പ്രവര്‍ത്തകരിലും ഒരു വിഭാഗം നേതാക്കളിലും അതൃപ്തിയുണ്ട്. നേട്ടമുണ്ടാക്കാനുള്ള അവസരം വരുമ്പോഴും ഗ്രൂപ്പിന്റെ പേരില്‍ മാറിനില്‍ക്കുന്നത് ശരിയല്ലെന്ന് ഇവര്‍ പറയുന്നു.
"
https://www.facebook.com/Malayalivartha

























