നിങ്ങള്‍ കണ്ടതല്ലേ ഗൂഢാലോചനയാ... സുരേന്ദ്രന് മാധ്യമങ്ങളോട് പറയാനുള്ളത് വലിയ പരാതികള്‍; മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുന്നുവെന്ന് കെ.സുരേന്ദ്രന്‍; അനന്തമായി ജയിലിലടയ്ക്കാന്‍ ഗൂഢാലോചന നടക്കുന്നു

തന്നെ കുടുക്കാനുള്ള ശ്രമമാണെന്നും നെഞ്ചുവേദനയൊന്നും താന്‍ അഭിനയിക്കില്ലന്നും റിമാന്റിലുള്ള ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുകയാണ്. അനന്തമായി ജയിലിലടയ്ക്കാന്‍ ഗൂഢാലോചന നടക്കുന്നു. മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമോ എന്ന് മുഖ്യമന്ത്രി ഭയക്കുന്നു. കേസുകള്‍ നിയമപരമായി നേരിടുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
റാന്നി കോടതിയില്‍ ഹാജരാക്കുന്നതിനായി കൊട്ടാരക്കര ജയിലില്‍ നിന്നുകൊണ്ടുപോകവേയാണ് സുരേന്ദ്രന്റെ പരാമര്‍ശം. മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചന നടത്തിയാണ് തനിക്കെതിരെ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കള്ളക്കേസുകള്‍ കൊണ്ടൊന്നും താന്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു.
11 മണിക്കാണ് സുരേന്ദ്രനെ കോടതിയില്‍ ഹാജരാക്കേണ്ടത്. റാന്നി കോടതിയില്‍ ഹജരാക്കാനുള്ള വാറന്റ് കൊട്ടാരക്കര ജയിലില്‍ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. അഞ്ചുദിവസം മുമ്പാണ് സുരേന്ദ്രനെ കൊട്ടാരക്കര ജയിലിലേക്ക് എത്തിച്ചത്.
ശബരിമലയിലേക്ക് ദര്‍ശനത്തിനെത്തിയ സുരേന്ദ്രനെ നിലയ്ക്കലില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് റാന്നി കോടതി 14 ദിവസത്തേക്ക് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തു. മൂന്ന് ദിവസം മുമ്പ് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വാറന്റ് നിലവിലുണ്ടായിരുന്നതിനാല്‍ പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല.
"
https://www.facebook.com/Malayalivartha

























