Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ശബരിമലയില്‍ ആദ്യ ദിവസം 30,000 പേര്‍ അന്നദാനത്തിനെത്തിയപ്പോള്‍ അടുത്തദിവസം ആറായിരമായെന്ന് ദേവസ്വം ബോര്‍ഡ്, അക്രമങ്ങള്‍ സര്‍ക്കാരിനെതിരെയല്ല സുപ്രീംകോടതി വിധിക്കെതിരെയാണെന്ന് സര്‍ക്കാര്‍, ഇരുവരും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി, സത്യവാങ്മൂലം വൈകിയതില്‍ കോടതിക്ക് അതൃപ്തി

23 NOVEMBER 2018 02:00 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ നിന്ന് ഇരുമുടിക്കെട്ടുമായി പൊലീസ് അറസ്റ്റ് ചെയ്തത് ക്രിമിനലുകളെയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. യഥാര്‍ത്ഥ ഭക്തരെ പൊലീസ് ആക്രമിച്ചെന്ന് ഒരു പരാതിയും ലഭിച്ചിട്ടില്ല. ഭക്തര്‍ക്ക് നേരെ പൊലീസ് പ്രകോപനം നടത്തിയിട്ടില്ല. യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. അക്രമങ്ങള്‍ നടത്തിയവര്‍ തുടര്‍ച്ചയായി സന്നിധാനത്തെത്തി. അക്രമങ്ങള്‍ സര്‍ക്കിനെതിരെയല്ല, സുപ്രീംകോടതി വിധിക്കെതിരെയാണ്. ചിത്തിര ആട്ടവിശേഷത്തിനും തുലാമാസ പൂജകള്‍ക്കും സംഘര്‍ഷമുണ്ടാക്കിയവര്‍ മണ്ഡലകാലത്തും എത്തി. അത് തെളിയിക്കുന്ന ദൃശ്യങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളും സത്യവാങ്മൂലത്തിനൊപ്പം സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. സത്യവാങ്മൂലം വൈകിയതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. പതിനൊന്നാം മണിക്കൂറില്‍ സമര്‍പ്പിച്ചാല്‍ എങ്ങനെ പരിശോധിക്കും. ഇന്നലെ സമര്‍പ്പിക്കണമായിരുന്നെന്നും കോടതി. രേഖകള്‍ ലഭിക്കാനുള്ള താമസം കൊണ്ടാണ് തസ്യവാങ്മൂലം വൈകിയതെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം കാര്യമായി കുറഞ്ഞെന്ന് ദേവസ്വം ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ആദ്യ ദിവസം 30,000 പേര്‍ അന്നദാനത്തിനെത്തിയപ്പോള്‍ രണ്ടാംദിനമത് ആറായിരമായി കുറഞ്ഞു. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളില്‍ വീഴ്ചവരുത്തിയിട്ടില്ലെന്ന് ബോര്‍ഡ് അക്കമിട്ട് നിരത്തി. കുടിവെള്ളവിതരണം, അന്നദാനം, ശുചിമുറി തുടങ്ങിയവയെല്ലാം കാര്യക്ഷമമാണ്. സന്നിധാനത്ത് ഒരേസമയം 17,000 പേര്‍ക്ക് തങ്ങാം. ആയിരത്തിലധികം ശുചിമുറികളുണ്ട്. പ്രളയം മൂലം പമ്പ തകര്‍ന്നതിനാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ട്. അതിനാലാണ് നിലയ്ക്കലിലേക്ക് ബേസ് ക്യാമ്പ് മാറ്റിയതെന്നും ഇതിന് കോടതി വിധിയുമായി ബന്ധമില്ലെന്നും ദേവസ്വം ബോര്‍ഡ് പറയുന്നു. 

ഭക്തരെ ഒഴിവാക്കാനല്ല നടപ്പന്തലില്‍ വെള്ളമൊഴിച്ചതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സാധാരണ വെള്ളം ഒഴിച്ച് കഴുകാറുണ്ട്. അതിന്റെ വിയോയും കോടതിയില്‍ സമര്‍പ്പിച്ചു. ക്രമസമാധന പ്രശ്‌നങ്ങളും നിരോധനാജ്ഞയും നിലനില്‍ക്കുന്നതിനാല്‍ തല്‍ക്കാലം നടപ്പന്തലില്‍ വിരിവയ്ക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. പ്രതിഷേധക്കാരുടെ താവളമാക്കി നടപ്പന്തലിനെ മാറ്റാനാവില്ല. അവിടെ പ്രശ്‌നമുണ്ടായാല്‍ എല്ലാ വഴികളും അടയും. 

ശബരിമലയില്‍ അക്രമം നടത്തിയ പൊലീസുക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ശബരിമല ആചാര്യ സംരക്ഷണ സമിതി ചെയര്‍മാന്‍ അനോജ് കുമാറും അഹിന്ദുക്കളെ വിലക്കണമെന്നാവശ്യപ്പെട്ട ടിജി മോഹന്‍ദാസും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്ന പ്രയാര്‍ ഗോപാലകൃഷ്ണന്റെ ഹര്‍ജിയും ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിനെതിരെ സമര്‍പ്പിച്ച അഞ്ച് ഹര്‍ജിയും അടക്കം 10 ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിച്ചത്. ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (2 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (2 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (2 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (2 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (3 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (6 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (7 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (7 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (7 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (7 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (7 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (7 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

Malayali Vartha Recommends