Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...

പിണറായിയുടെ വിശ്വസ്ഥനായിരുന്ന മന്ത്രി മാത്യു ടി.തോമസിനെ തെറിപ്പിച്ച് കൃഷ്ണന്‍കുട്ടി മന്ത്രിയാകുന്നു... ദേവഗൗഡയും കൈവിട്ടതോടെ മാത്യു ടി.തോമസിന് രാജിയല്ലാതെ മറ്റ് മാര്‍ഗമില്ല, കഴിഞ്ഞ എല്‍.ഡി.എഫ് മന്ത്രിസഭയില്‍ നിന്നും മാത്യു ടിക്ക് പാതിവഴിയില്‍ ഇറങ്ങേണ്ടി വന്നിരുന്നു

23 NOVEMBER 2018 04:37 PM IST
മലയാളി വാര്‍ത്ത

More Stories...

പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....

ജലവിഭവമന്ത്രി മാത്യൂ ടി.തോമസിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കുന്നതായി ജെ.ഡി.എസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി. തീരുമാനം എല്‍.ഡി.എഫ് കണ്‍വീനറെയും മുഖ്യമന്ത്രിയേയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുമ്പുണ്ടായിരുന്ന ധാരണപ്രകാരമാണ് മാത്യു ടി.തോമസിനെ മാറ്റിയത്. പകരം കെ.കൃഷ്ണന്‍ കുട്ടി മന്ത്രിയാകും.

ദേശീയനേതൃത്വം ഇടപെട്ടശേഷമാണ് മാത്യു ടി.തോമസ് സമ്മതം അറിയിച്ചത്. മുമ്പും പാര്‍ട്ടി തീരുമാനങ്ങള്‍ അനുസരിച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേവഗൗഡയുടെ വിശ്വസ്ഥനായിരുന്നു മാത്യു ടി.തോമസ്. എന്നാല്‍ കഴിഞ്ഞ ദിവസം ഗൗഡ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ മാത്യു ടി.തോമസ് പോയില്ല. സംസ്ഥാന അധ്യക്ഷന്‍ കെ.കൃഷ്ണന്‍കുട്ടിക്കൊപ്പം ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് അദ്ദേഹം ഗൗഡയെ അറിയിച്ചു. ഇത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെന്നാണ് അറിയുന്നത്.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഗതാഗതവകുപ്പ് മന്ത്രിയായിരുന്ന മാത്യു ടി.തോമസിനെ എം.പി വീരേന്ദ്രകുമാറിന്റെ നിര്‍ബന്ധപ്രകാരം രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ മാറിയിരുന്നു. ചിറ്റൂര്‍ എം.എല്‍.എയായ കെ.കൃഷ്ണന്‍കുട്ടിക്ക് ഒപ്പമാണ് സംസ്ഥാനത്തെ കൂടുതല്‍ ജില്ലാ പ്രസിഡന്റ്മാരും അവരുടെയെല്ലാം തീരുമാനപ്രകാരമാണ് മാത്യു ടി. തോമസിനെ മാറ്റിയത്. അദ്ദേഹത്തെ നിലനിര്‍ത്തണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്. കാരണം മാത്യു ടി.തോമസിന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായയായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ധാരണപ്രകാരം മാറണമെന്ന് സംസ്ഥാന ഘടകം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഡാനിഷ് അലിയും ദേവഗൗഡയും രണ്ട് തവണ മാത്യു ടി.തോമസിനെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. 

മുഖ്യമന്ത്രി പിണറായി വിജയന് കൃഷ്ണന്‍കുട്ടിയോട് അത്ര താല്‍പര്യമില്ല. കാരണം പിണറായിയോളം സീനിയര്‍ നേതാവാണ് കൃഷ്ണന്‍കുട്ടി. അതിനാല്‍ പിണറായിയോട് നേരിട്ട് എന്തും പറയാനും സംസാരിക്കാനും കൃഷ്ണന്‍കുട്ടിക്ക് ആര്‍ജ്ജവമുണ്ട്, വിധേയനായി നില്‍ക്കുകയുമില്ല. മന്ത്രിസ്ഥാനം ഒഴിയുന്നതോടെ മാത്യൂ ടി.തോമസ് ഇനി പാര്‍ട്ടിയില്‍ പിടിമുറുക്കും. പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുമെന്ന ആശങ്ക ദേശീയനേതൃത്വത്തിനുണ്ടായിരുന്നു. ദേശീയനേതൃത്വത്തിന്റേത് ഏകപക്ഷീയമായ നടപടിയാണെന്ന് മാത്യു ടി.തോമസ് വിഭാഗം ആരോപിക്കുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ അപമാനിക്കുന്ന നിലപാട് പലരും സ്വീകരിച്ചു. അതിന് പിന്നില്‍ കൃഷ്ണന്‍കുട്ടിയാണെന്ന് മാത്യു ടി.തോമസ് ദേശീയനേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. 

മാത്യു ടി.തോമസിന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ജീവനക്കാരിയെ മന്ത്രിയുടെ ഭാര്യ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിക്ക് പിന്നില്‍ കൃഷ്ണന്‍ കുട്ടിയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് നടന്നപ്പോള്‍ പരാതിക്കാരി എത്തിയിരുന്നു. ഇതിന് പിന്നില്‍ കൃഷ്ണന്‍കുട്ടിയും സി.കെ നാണുവും ആയിരുന്നു.

താന്‍ അഴിമതിക്കാരനാണെന്ന് വരുത്തിതീര്‍ക്കാന്‍ നോക്കി. സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മന്ത്രി അനുകൂലനിലപാട് സ്വീകരിച്ചില്ലെന്ന് കേരളത്തിലെ നേതാക്കള്‍ പരാതി ഉന്നിയിച്ചിരുന്നു. യാതൊരുതരത്തിലുമുള്ള അഴിമതിക്കും താന്‍ കൂട്ട് നില്‍ക്കില്ലെന്ന് മാത്യു ടി.തോമസ് നിലപാട് എടുത്തതോടെയാണ് അദ്ദേഹത്തെ ഒഴിവാക്കേണ്ടി വന്നത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (15 minutes ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (16 minutes ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (20 minutes ago)

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം  (30 minutes ago)

സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 2,240 രൂപയുടെ കുറവ്  (43 minutes ago)

  കെ.സി.എൽ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി  (1 hour ago)

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (1 hour ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (1 hour ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (2 hours ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (2 hours ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (2 hours ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (2 hours ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (3 hours ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends