Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആളില്ലെങ്കിലും അര്‍മാദത്തിന് യാതൊരു കുറവും ഇല്ലാത്ത പാര്‍ട്ടിയാണ് ജെ.ഡി.എസ്, പെട്ടി ഓട്ടോയില്‍ കൊള്ളാനുള്ള എം.എല്‍.എമാരില്ലെങ്കിലും മന്ത്രി കസേരയ്ക്കായി കസേരകളി തകൃതിയായി നടക്കുകയാണ് 

23 NOVEMBER 2018 06:11 PM IST
മലയാളി വാര്‍ത്ത

More Stories...

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി

മാത്യു ടി.തോമസിന്റെ സമ്മതത്തോടെയാണ് അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കുന്നതെന്ന് ജെ.ഡി.എസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി പറയുമ്പോഴും ഇക്കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്ന് മാത്യു ടി പ്രതികരിച്ചു. ഇതോടെ ജെ.ഡി.എസില്‍ ആകെ ആശയക്കുഴപ്പമാണെന്ന് വ്യക്തമായി. മന്ത്രിയെ മാറ്റണമെന്ന് ധാരണയില്ലാതിരുന്നിട്ടും ദേശീയനേതൃത്വം ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണോ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചതെന്ന് അറിയുന്നു. പാര്‍ട്ടി അധ്യക്ഷന്‍ ദേവഗൗഡയുടെ വിശ്വസ്ഥനായിരുന്ന മാത്യു ടി. തോമസിനെ വെട്ടിയാണ് കൃഷ്ണന്‍കുട്ടി മന്ത്രി കസേരിയില്‍ ഇരിക്കാന്‍ പോകുന്നത്. പാര്‍ട്ടി സംസ്ഥാന ഘടകത്തോട് ചോദിക്കാതെ എം.എല്‍.എമാരെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ച് മന്ത്രിയെ മാറ്റിയ ദേവഗൗഡയുടെയും ഡാനിഷ് അലിയുടെയും നടപടി മാത്യു ടി.തോമസും അദ്ദേഹത്തിനൊപ്പം ഉള്ളവരും അംഗീകരിക്കുന്നില്ല.

എന്നാല്‍ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് മാത്യു ടി.തോമസിനെ മാറ്റണമെന്ന് തീരുമാനിച്ചതായും ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും ഇക്കാര്യം ആവശ്യപ്പെട്ടതായും കൃഷ്ണന്‍കുട്ടി വിഭാഗം പറയുന്നു. സീനിയര്‍ നേതാവായ കൃഷ്ണന്‍കുട്ടി എം.പി വീരേന്ദ്രകുമാറിന്റെ വലംകൈ ആയിരുന്നു. എന്നാല്‍ സി.പി.എം അദ്ദേഹത്തെ വര്‍ഷങ്ങളായി തോല്‍പ്പിച്ചുവരുകയായിരുന്നു. കോണ്‍ഗ്രസിലെ അച്യുതനായിരുന്നു ചിറ്റൂര്‍ മണ്ഡലത്തില്‍ പതിവായി ജയിച്ചിരുന്നത്. കഴിഞ്ഞതവണ അച്യുതന് കാലിടറി. കര്‍ഷകനായ കൃഷ്ണന്‍കുട്ടിക്ക് മണ്ഡലത്തില്‍ നല്ല ബന്ധമാണുള്ളത്. എന്നാല്‍ സി.പി.എമ്മിലെ ചില നേതാക്കള്‍ക്ക് അനഭിമിതനാണ്. 

വി.എസ് മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരുന്ന മാത്യു ടി തോമസ് കെ.എസ്.ആര്‍.ടി.സി ബസ് വാങ്ങുന്നതിലെ അഴിമതിക്ക് കൂട്ട് നിന്നില്ല. ഇതേ തുടര്‍ന്ന് അന്ന് പാര്‍ട്ടിയില്‍ കരുത്തനായിരുന്ന എംപി വീരേന്ദ്രകുമാറും സംഘവും ഇടപെട്ട് അദ്ദേഹത്തിന്റെ കസേര ഇളക്കി. സന്തേഷത്തോടെ അദ്ദേഹം രാജി വെച്ചു. പിന്നീട് വിരേന്ദ്രകുമാറും മകന്‍ ശ്രേയാംസ്‌കുമാറും യു.ഡി.എഫിലേക്ക് ചേക്കേറി. വീണ്ടും തിരികെ എല്‍.ഡി.എഫിന്റെ വാതില്‍ കടക്കാന്‍ അനുമതി കാത്ത് നില്‍ക്കുകയാണ്. ജെ.ഡി.എസുമായി ലയിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടെങ്കിലും മാത്യു ടി.തോമസ് വിഭാഗം അതിനെ എതിര്‍ത്തു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (36 minutes ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (53 minutes ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (1 hour ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (1 hour ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (1 hour ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (2 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (3 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (3 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (3 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (3 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (3 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (3 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (4 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (4 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (4 hours ago)

Malayali Vartha Recommends