Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....


ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...


കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...


ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...

ഒടുവിൽ നാണക്കേടിന്റെ ശബരിമല പരസ്യവുമായി സർക്കാർ... പ്രതിവര്‍ഷം ഏഴ് കോടിയോളം ഭക്തരെത്തുന്ന ശബരിമലയിലേക്ക് ലക്ഷങ്ങൾ ചെലവഴിച്ച് തീര്‍ഥാടകരെ സ്വാഗതം ചെയ്ത് സര്‍ക്കാര്‍ പരസ്യം

24 NOVEMBER 2018 09:09 AM IST
മലയാളി വാര്‍ത്ത

ഒടുവിൽ നാണക്കേടിന്റെ ശബരിമല പരസ്യവുമായി സർക്കാർ. ലോകത്തെ പ്രധാനപ്പെട്ട അഞ്ച് തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ശബരിമലയ്ക്ക് പ്രചരണവുമായി സര്‍ക്കാര്‍. പ്രതിവര്‍ഷം ഏഴ് കോടിയോളം ഭക്തരെത്തുന്ന ശബരിമലയിലേക്ക് തീര്‍ഥാടകരെ സ്വാഗതം ചെയ്ത് സര്‍ക്കാര്‍ പരസ്യം. ഇതിനായി ചെലവഴിച്ചത് ലക്ഷങ്ങള്‍.

ചരിത്രത്തിലാദ്യമായാണ് കേരളത്തിലെ ഏതെങ്കിലുമൊരു ക്ഷേത്രത്തിലേക്ക് ഭക്തരെ ക്ഷണിച്ച് കൊണ്ട് ഔദ്യോഗികമായി ഇത്തരമൊരു പരസ്യം പ്രസിദ്ധീകരിക്കുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിആര്‍ഡി വഴിയാണ് പരസ്യം നല്‍കിയത്. തീര്‍ഥാടകരെ ആകര്‍ഷിക്കാനുള്ള പാക്കേജും പരസ്യത്തിലുണ്ട്. പൂജാസമയക്രമവും, ശരമണമന്ത്രവും സ്വാമി അയ്യപ്പന്റെയും ശബരിമലയുടെയും ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാനന പാതയില്‍ കുടിവെള്ളം, ചികിത്സാ സൗകര്യങ്ങള്‍, സന്നിധാനത്ത് വിപുലമായ അന്നദാന സൗകര്യം ഇങ്ങനെ പോകുന്നു പരസ്യവാചകങ്ങള്‍. ഇതൊന്നും പരസ്യത്തിലല്ലാതെ സന്നിധാനത്തും കാനനപാതയിലും കാണാനില്ലെന്നത് വേറെ കാര്യം.പമ്പയിലെ സ്ഥിതിയും മോശം തന്നെ.

തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാത്ത പിടിപ്പ്‌കേട് മറയ്ക്കാനായാണ് ബോര്‍ഡ് ശബരിമല അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവഴിച്ചു പരസ്യം ചെയ്യുന്നത്. ബോര്‍ഡിന്റെ അക്കൗണ്ടില്‍ ശബരിമലയുടെ പേരില്‍ 1300 കോടിയോളം രൂപയുണ്ട്. ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനുള്ള പണവും ഇതില്‍പ്പെടും. ഈ തുകയില്‍ നിന്നാണ് ശബരിമലയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനുള്ള പണം കണ്ടെത്തുന്നത്. ശൗചാലയങ്ങള്‍ പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്ത ബോര്‍ഡ് ഇതേ പണം വിനിയോഗിച്ച് പരസ്യപ്രചാരണം നല്‍കി. ക്ഷേത്രത്തോടനുബന്ധിച്ച സമ്മേളനങ്ങള്‍, പദ്ധതികള്‍, പ്രത്യേക പൂജകള്‍, പുതിയ ഉത്പന്നങ്ങള്‍ എന്നിവ സംബന്ധിച്ച പരസ്യങ്ങള്‍ മാത്രമാണ് മുന്‍പ് നല്‍കിയിരുന്നത്.

ഒരു വര്‍ഷം കൊണ്ട് തിരുപ്പതിയില്‍ ലഭിക്കുന്ന നടവരുമാനമാണ് ഒരു മണ്ഡലകാലത്ത് ശബരിമലയില്‍ ലഭിക്കുന്നത്. ശരാശരി 170 കോടി വരുമാനം ദേവസ്വം ബോര്‍ഡിന് ലഭിക്കുമ്പോള്‍ സര്‍ക്കാരിന് ഒരു തീര്‍ഥാടന കാലത്ത് ലഭിക്കുന്നത് 1700 കോടിയോളം രൂപയാണ്. വാറ്റ്, പെട്രോള്‍, തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തീര്‍ഥാടകര്‍ പ്രയോജനപ്പെടുത്തുന്നതിലൂടെയാണ് ഇത്രയധികം രൂപ ഖജനാവിലെത്തുന്നത്. ഭക്തരെ ദ്രോഹിക്കുന്ന പോലീസിന് നല്‍കുന്നതും ഭക്തരുടെ ഈ കാണിക്കപ്പണം തന്നെയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...  (8 minutes ago)

40,000 അടി ഉയരത്തിൽ AIR INDIA വിമാനത്തിൽ പെട്ടെന്ന് നിലവിളിയും കരച്ചിലും..! ആ ടിഷ്യൂ പേപ്പറിൽ..ഫ്ലൈറ്റിൽ അടി  (18 minutes ago)

"തിരുവനന്തപുരത്തെ വീട്ടിൽ ആന്റെ വിഡിയോ കോൾ നാലാം മണിക്കൂറിൽ അച്ഛന്റെ സമനില തെറ്റി... നിലവിളിച്ച് അനില!"  (21 minutes ago)

താൻ ആരെയാടോ പേടിപ്പിക്കുന്നേ...! തളിപ്പറമ്പിലിട്ട് പിണറായിയുടെ അന്നനാളത്തിൽ അടിച്ച് ഗോവിന്ദൻ... കുടഞ്ഞ് കുഞ്ഞിക്കൃഷ്ണനും  (24 minutes ago)

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്ടറായി എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക ചുമതലയേറ്റു...  (27 minutes ago)

സംസ്ഥാനത്തെ ജനജീവിതത്തെ സംരക്ഷിക്കുന്ന സേനയാണ് കേരള പൊലീസെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (53 minutes ago)

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ  (1 hour ago)

ഇന്നും നാളെയും റേഷന്‍ കടകള്‍ അവധിയായിരിക്കുമെന്ന് ഭക്ഷ്യവിതരണ വകുപ്പ്...  (1 hour ago)

ഓണവിപണിയിൽ കുടുംബശ്രീ നേടിയത് കോടികൾ...  (1 hour ago)

  പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും, സംഗീത സംവിധായകനുമായ കോഴിക്കോട് അബൂബക്കര്‍ (അവുക്ക) അന്തരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചുണ്ടായ അപകടത്തിൽ മരിച്ചയാൾ വിരമിച്ച വ്യോമസേനാ കോർപ്പറൽ ഉദ്യോഗസ്ഥൻ  (2 hours ago)

പാലിയേക്കരയിൽ പുതുക്കിയ ടോൾനിരക്ക് തത്‌കാലം പിരിക്കില്ല  (2 hours ago)

കുവൈത്ത്‌ കെഎംസിസി കാഞ്ഞങ്ങാട്‌ മണ്ഡലം പ്രസിഡന്‍റും സാമൂഹിക പ്രവർത്തകനുമായ കാസർഗോഡ്‌ കാഞ്ഞങ്ങാട്‌ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു...  (2 hours ago)

12 രാശികളുടെയും പൂർണ്ണ ചന്ദ്രരാശിഫലം അറിയാം!  (2 hours ago)

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ തുടങ്ങും... പരിശോധനകൾ നടത്തുന്നത് അഞ്ചം​ഗ വിദ​ഗ്ദ്ധ സമിതി  (2 hours ago)

Malayali Vartha Recommends